SEED News

സുരക്ഷിത യാത്രയ്ക്കായി രംഗത്തിറങ്ങി സീഡ് ക്ലബ്ബംഗങ്ങൾ


ചേർത്തല: ഉഴുവ പുതിയകാവ് ഗവൺമെന്റ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ നേതൃത്വത്തിൽ കുരുന്നുകൾ സുരക്ഷിത യാത്രയ്ക്കായി രംഗത്തിറങ്ങി. സുരക്ഷാ ബോധവത്കരണത്തിനൊപ്പം റോഡ് നിയമങ്ങൾ പാലിക്കുന്നവർക്കു സമ്മാനങ്ങളും തെറ്റിക്കുന്നവർക്കും നിർദേശങ്ങൾ നൽകിയുമായിരുന്നു പ്രവർത്തനം. 
ദേശീയപാതാ പുതിയകാവ് കവലയിലാണ് കുട്ടികൾ റോഡ് സുരക്ഷാ മാർഗനിർദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണെത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ ഇരുചക്രയാത്രികരെയും സീറ്റ് ബൽറ്റ് ധരിച്ച് യാത്രചെയ്യുന്ന നാലുചക്ര വാഹന യാത്രക്കാരെയുംഅഭിനന്ദിക്കുകയും ഒപ്പം പൂച്ചെണ്ടുകളും പച്ചക്കറി വിത്തുകളും സമ്മാനമായി നൽകുകയും ചെയ്തു. 
റോഡ് നിയമങ്ങൾ പാലിക്കാത്തവർക്ക് ലഘു ബോധവത്കരണവും നടന്നു. പ്രഥമാധ്യാപിക ഡൈസിജോ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ രശ്മി ടി.എസ്. അധ്യാപകരായ ലിലി, പ്രേംജി, ഭാഗ്യ, സരിത, സ്വാതി, നീനു, ആര്യ എന്നിവർ നേതൃത്വം നൽകി. 

February 17
12:53 2023

Write a Comment

Related News