SEED News

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മസേനയ്ക്കു കൈമാറി

വീയപുരം: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മധുരം ഹരിതം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മിഠായിക്കടലാസുകളും പ്ലാസ്റ്റിക് മാലിന്യവും ഹരിതകർമ്മസേനയ്ക്കു കൈമാറി. സ്‌കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് മധുരം ഹരിതം പദ്ധതി. 
കുട്ടികൾ പത്തു മിഠായിക്കടലാസുകൾ സീഡ് ഹരിതസേന അംഗങ്ങളെയോ എസ്.പി.സി.കേഡറ്റുകളെയോ ഏൽപ്പിക്കുമ്പോൾ ഒരു നാരങ്ങാമിഠായി നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്. മിഠായി വേണ്ടെങ്കിൽ പകരം മിഠായിക്കടലാസിന്റെ മൂല്യമനുസരിച്ചുള്ള പഠനോപകരണങ്ങൾ കുട്ടികൾക്കു വാങ്ങാം.
 സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി.യൂണിറ്റും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്. പ്രഥമാധ്യാപിക ഡി. ഷൈനി, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, സി.പി.ഒ. സജിതകുമാരി, എസ്. ശ്രീലേഖ, മുഹമ്മദ് ഷെറീഫ്, ഗീതാകുമാരി, ആർ. ലക്ഷ്മി, അജൽ എന്നിവർ 
പങ്കെടുത്തു.

February 17
12:53 2023

Write a Comment

Related News