മണ്ണൂർ സ്‌കൂളിൽ ജൈവപച്ചക്കറിക്കൃഷി തുടങ്ങി
വെട്ടുവേനി: വെട്ടുവേനി ഡി.കെ.എൻ.എം.എൽ.പി.സ്‌കൂളിൽ (മണ്ണൂർ സ്‌കൂൾ) മാതൃഭൂമി സീഡ് ജൈവപച്ചക്കറിക്കൃഷി തുടങ്ങി. ഹരിപ്പാട് നഗരസഭ കൗൺസിലർ സുരേഷ് വെട്ടുവേനി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ രാജീവ്, അധ്യാപകരായ ഷൈലജ, അമ്പിളി, ധന്യ, സിനി, സീഡ് കോ-ഓർഡിനേറ്റർ ശ്രീഹരി, കൃഷ്ണകുമാരി, ഗീത എന്നിവർ പങ്കെടുത്തു.
മുപ്പതിലധികം ഗ്രോബാഗുകളിലായി മരച്ചീനി, ചീര, പാഷൻഫ്രൂട്ട് എന്നിവയാണു കൃഷിചെയ്യുന്നത്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെയും ശലഭ പാർക്കിന്റെയും പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ജൈവകർഷകനായ ആയാപറമ്പ് സനലാണു സ്‌കൂളിലേക്കുള്ള പച്ചക്കറിത്തൈകൾ സൗജന്യമായി നൽകിയത്.
February 17
12:53
2023