SEED News

കണ്ടൽക്കാടുകൾ സന്ദർശിച്ച് സീഡ് ക്ളബ്ബ് അംഗങ്ങൾ


ചേർത്തല: ജൈവവൈവിധ്യ സംരക്ഷണ ദൗത്യവുമായി വിവിധ സ്‌കൂളുകളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സന്ദർശിച്ചു. 
വെള്ളിയാകുളം ഗവ.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ തണ്ണീർമുക്കം കോൽത്താംതുരുത്തിലെ കണ്ടൽക്കാടുകൾ നിറഞ്ഞപ്രദേശം സന്ദർശിച്ചു. ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ ക്ലാസെടുത്തു. സമീപവാസികൾക്കായുള്ള ബോധവത്കരണക്ലാസ് കുട്ടികൾ നയിച്ചു.
പ്രഥമാധ്യാപിക ഉഷ, സീഡ് കോ-ഓർഡിനേറ്റർ ധന്യാമോൾ, ഗ്രീനാമോൾ, സ്മിതാമോൾ, എം.എൽ. ദീപ്തി, മിനിവാസുദേവൻ, ആശാ പൈ, പി.പി. പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.
തുറവൂർ പറയകാട് ഗവൺമെന്റ് യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും കണ്ടൽക്കാടുകൾ സന്ദർ
ശിച്ചു. 
വിവിധ ജീവജാലങ്ങൾ ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥ പരിചയപ്പെടുകയും ചെയ്തു. തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന അവബോധം കുട്ടികളിൽ വളർത്താനും പഠനയാത്രയിലൂടെ സാധിച്ചു.

February 27
12:53 2023

Write a Comment

Related News