SEED News

സുരക്ഷാ നിർദേശങ്ങളുമായി വിദ്യാർഥികൾ


എടത്വാ: പഠനപ്രവർത്തനങ്ങളെ സമൂഹമധ്യത്തിൽ പ്രചരിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾ മുന്നിട്ടിറങ്ങി. എടത്വാ സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളാണ് രംഗത്തിറങ്ങിയത്. തങ്ങൾ പാഠഭാഗത്തുനിന്നു മനസ്സിലാക്കിയ റോഡുസുരക്ഷാ നിർദേശങ്ങൾ ലഘുലേഖകളാക്കി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നൽകി.
എടത്വാ പോലീസ് സ്റ്റേഷൻ എ.എസ്.ഐ.  സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര, പ്രധാന അധ്യാപിക ജെസ്സി ജോൺ അധ്യാപകരായ ആൻസി ജോസഫ്, ജിക്കു സെബാസ്റ്റ്യൻ, ബിപിൻ തോമസ്, ജിസ്‌മോൾ എന്നിവർ നേതൃത്വം നൽകി.

February 27
12:53 2023

Write a Comment

Related News