SEED News

സ്കൂൾ അങ്കണത്തിലെ പച്ചക്കറി കൃഷി വിളവെടുത്തു.




മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുത്തപ്പോൾ. 

കോടഞ്ചേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ് നടത്തി. പയർ,കക്കിരി പാവയ്ക്ക, വെണ്ട, വഴുതന, ചുരങ്ങ, വെള്ളരി, കോളിഫ്ലവർ , ചീര, ക്യാബേജ്, തുടങ്ങി പതിനഞ്ചിൽ പരം ഇനങ്ങളാണ് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്ത് വിളയിച്ചത്. വിഷരഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനും , കുട്ടികളുടെ കൃഷിയാഭിമുഖ്യം വർദ്ധിപ്പിക്കാനും  ലക്ഷ്യമിട്ടാണ് കൃഷിത്തോട്ടമൊരുക്കിയത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത, അധ്യാപകരായ സംഗീത ജോബിഷ്, ജെൻസി ആന്റോ വിദ്യാർത്ഥികളായ ജോഹാൻ പോൾ ജിങ്കിൾ, ജോമിൻ
ജോജോ, കൃപ മരിയ ഷാജു എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

March 31
12:53 2023

Write a Comment