SEED News

മങ്കര വെസ്റ്റ് ബേസിക് യു.പി. സ്കൂൾ 'ശ്രേഷ്ഠ ഹരിതവിദ്യാലയം

പാലക്കാട്: പഠനത്തിനൊപ്പം പച്ചപ്പിന്റെ വഴികളിലും മികവുപുലർത്തിയ വിദ്യാലയങ്ങൾ പുരസ്കാരനിറവിൽ. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ 2022-23 വർഷത്തെ ‘ശ്രേഷ്ഠ ഹരിതവിദ്യാലയം’ പുരസ്കാരം മങ്കര വെസ്റ്റ് ബേസിക് യു.പി. സ്കൂളിന്.

റവന്യൂജില്ലാതലത്തിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ പ്രചോദകമാം വിധം നിർവഹിച്ച് ഒന്നാമതെത്തുന്ന വിദ്യാലയത്തിനാണ് ‘ശ്രേഷ്ഠ ഹരിതവിദ്യാലയം’ പുരസ്കാരം. കാൽലക്ഷം രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഹരിതവിദ്യാലയങ്ങൾക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ വീതം പുരസ്കാരം ലഭിക്കും. മികച്ച ടീച്ചർ കോ-ഓർഡിനറ്റർക്ക് 5,000 രൂപയും സാക്ഷ്യപത്രവും ലഭിക്കും. 5,000 രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് ഹരിതമുകുളം പുരസ്കാരം. എൽ.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്കുള്ളതാണീ പുരസ്കാരം. മികച്ച സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും ബോധവതകരണം നടത്തുകയും ചെയ്യുന്ന സ്കൂളുകൾക്കാണ് സീഡ് സുരക്ഷാ പുരസ്കാരം. മികച്ച കൃഷിത്തോട്ടമൊരുക്കിയ കുട്ടിക്കർഷകർക്ക് ജില്ലാതലത്തിൽ എന്റെ കൃഷിത്തോട്ടം പുരസ്കാരം നൽകുന്നു. യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപവീതമാണിത്. സാക്ഷ്യപത്രങ്ങളുമുണ്ട്.

പാലക്കാട് വിദ്യാഭ്യാസ ജില്ല

‘ഹരിതവിദ്യാലയം’ പുരസ്കാരങ്ങൾ

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ) ഗാന്ധി സ്മാരക യു.പി. സ്കൂൾ, മംഗലം. എ.യു.പി. സ്കൂൾ, തൃപ്പന്നൂർ, കിഴക്കഞ്ചേരി. എ.എം.എസ്.ബി. സ്കൂൾ, കിണാശ്ശേരി

‘ഹരിതജ്യോതി’ പുരസ്കാരങ്ങൾ

മദർ തെരേസ യു.പി. സ്കൂൾ, വടക്കഞ്ചേരി,ഗവ. ഹൈസ്കൂൾ ബമ്മണൂർ, കോട്ടായി,ഗവ. യു.പി. സ്കൂൾ, കോങ്ങാട്,ഭാരതമാത സി.എം.ഐ. പബ്ലിക് സ്കൂൾ, പാലക്കാട്,എസ്.എൻ. കോളേജ്, ആലത്തൂർ

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

ബിന്ദു കെ.ആർ. (എ.എം.എസ്.ബി. സ്കൂൾ, കിണാശ്ശേരി)

ജെം ഓഫ് സീഡ്

അനുഗ്രഹ ആർ. (സി.എ.യു.പി. സ്കൂൾ, മമ്പാട്)

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല

‘ഹരിതവിദ്യാലയം’ പുരസ്കാരങ്ങൾ

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ) ആരിയഞ്ചിറ യു.പി. സ്കൂൾ ഷൊർണൂർ, ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. ഫോർ ഡെഫ്, ഒറ്റപ്പാലം, ഭവൻസ് വിദ്യാലയ ഒറ്റപ്പാലം

‘ഹരിതജ്യോതി’ പുരസ്കാരങ്ങൾ

എൽ.എസ്.എൻ.എച്ച്.എസ്.എസ്. ഒറ്റപ്പാലം,ജി.എം.ആർ.എസ്. തൃത്താല,എ.യു.പി. സ്കൂൾ ഞാങ്ങാട്ടൂർ, പട്ടാമ്പി,കേന്ദ്രീയ വിദ്യാലയ ഒറ്റപ്പാലം,ഗാലക്‌സി സ്കൂൾ, വാണിയംകുളം

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

സ്മിത പി.ആർ. (ആരിയഞ്ചിറ യു.പി. സ്കൂൾ, ഷൊർണൂർ)

ജെം ഓഫ് സീഡ്ആദികൃഷ്ണ എൻ.എ. (ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. ഫോർ ഡെഫ്‌, ഒറ്റപ്പാലം)

മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല

‘ഹരിതവിദ്യാലയം’ പുരസ്കാരങ്ങൾ

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ) പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ, എടത്തനാട്ടുകര, ഗവ. യു.പി. സ്കൂൾ ഭീമനാട്, സെയ്ന്റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നെല്ലിപ്പതി, അഗളി.

‘ഹരിതജ്യോതി’ പുരസ്കാരങ്ങൾ

എ.യു.പി. സ്കൂൾ, പയ്യനെടം, മണ്ണാർക്കാട്, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, അലനല്ലൂർ, എ.യു.പി. സ്കൂൾ, ശ്രീകൃഷ്ണപുരം, എസ്.വി.യു.പി. സ്കൂൾ, കുലുക്കിലിയാട്, ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

റസാഖ് വി. (പി.കെ.എച്ച്.എം.ഒ.യുപി. സ്കൂൾ, എടത്തനാട്ടുകര)

ജെം ഓഫ് സീഡ്

അദീബ് ടി. (പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ, എടത്തനാട്ടുകര)

സീഡ് സുരക്ഷാ പുരസ്‌കാരം

എ.യു.പി. സ്കൂൾ, തൃപ്പന്നൂർ

ഹരിതമുകുളം പുരസ്‌കാരം

ഗവ. എൽ.പി. സ്കൂൾ, ഒലവക്കോട് സൗത്ത്, എ.എം.എൽ.പി. സ്കൂൾ, ഏഴുവന്തല ഈസ്റ്റ്

ഹരിതമുകുളം പ്രശംസാപത്രം

ഗവ. എൽ.പി. സ്കൂൾ, എടത്തനാട്ടുകര, എ.എം.എൽ.പി. സ്കൂൾ, എടത്തനാട്ടുകര ഈസ്റ്റ്, ഗവ. മോയൻ എൽ.പി. സ്കൂൾ, പാലക്കാട്, ഒ.എ.എൽ.പി. സ്കൂൾ, വല്ലപ്പുഴ.

എന്റെ കൃഷിത്തോട്ടം

(ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) സനോയ് എസ്. (ഗാന്ധി സ്മാരക യു.പി. സ്കൂൾ, മംഗലം, പാലക്കാട്), എൻസാഫ് എ. (എ.എം.എസ്.ബി. സ്കൂൾ, കിണാശ്ശേരി), അഭികൃഷ്ണ പി. (പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ, എടത്തനാട്ടുകര)

April 01
12:53 2023

Write a Comment

Related News