മാതൃഭൂമി സീഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കണ്ണൂർ: മാതൃഭൂമി സീഡിന്റെ 2022-23 വർഷത്തെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്കാരം മാവിലായി യു.പി. സ്കൂളിന്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
മാവിലായി യു.പി. സ്കൂൾ സീഡ് ക്ലബ്ബായ ‘ലിറ്റിൽ ഫാർമേഴ്‌സ് സീഡ് ക്ലബ്’ ഈ അധ്യയനവർഷം വിളയിച്ചെടുത്തത് 600 കിലോയിലേറെ പച്ചക്കറികളാണ്. വിത്തുകളും പച്ചക്കറിത്തൈകളും വിദ്യാർഥികൾക്ക് നൽകി അവരുടെ വീടുകളിലും ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ചുവരുന്നു.
‘എന്റെ ഗ്രാമം എന്റെ അഭിമാനം’ പദ്ധതിയിലൂടെ പെരളശ്ശേരി പഞ്ചായത്തിലെ മൂന്നാംവാർഡിൽ സോപ്പ് നിർമാണ പരിശീലനം, പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രചാരണം, ലഹരിമുക്ത ബോധവത്കരണം, ജൈവകൃഷി പ്രചാരണം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തി. ഇലയറിവ് മേളയും ആരോഗ്യ-ശുചിത്വ സർവേയും നടത്തി.
ലിറ്റിൽ ഫാർമേഴ്‌സ് സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച കുട്ടിസോപ്പ് വിറ്റുകിട്ടിയ പണം കൊണ്ട് കിടപ്പുരോഗികളായ കുട്ടികൾക്ക് ഒരുമാസത്തേക്കുള്ള ഡയപ്പറുകൾ വിതരണം ചെയ്തു.
ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സ്കൂളുകൾക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. മികച്ച സീഡ് അധ്യാപക കോ ഓർഡിനേറ്റർമാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും എൽ.പി. വിഭാഗത്തിനുള്ള ഹരിതമുകുളം പുരസ്കാരം ലഭിച്ച വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ: മുതുകുറ്റി യു.പി. സ്കൂൾ, നരിക്കോട് യു.പി. സ്കൂൾ, എച്ച്. ഐ.എസ്. ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ-ആനയിടുക്ക്
ഹരിതജ്യോതി പുരസ്കാരം നേടിയ സ്കൂളുകൾ: അഞ്ചരക്കണ്ടി എച്ച്.എസ്.എസ്., ഗൗരിവിലാസം യു.പി. സ്കൂൾ-ചൊവ്വ, ഏച്ചൂർ വെസ്റ്റ് യു.പി. സ്കൂൾ, കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്കൂൾ, ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ, ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ-പയ്യാമ്പലം, ചക്കരക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ-മൗവ്വഞ്ചേരി.
ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ: ടി.ഒ.ജലജ (ഏച്ചൂർ വെസ്റ്റ് യു.പി. സ്കൂൾ)
ജെം ഓഫ് സീഡ്: ഷസൽ ഹാരിസ് (മുതുകുറ്റി യു.പി. സ്കൂൾ), ഷസിൽ ഹാരിസ് (മുതുകുറ്റി യു.പി. സ്കൂൾ)
ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ: കൂത്തുപറമ്പ് പൂക്കോട് അമൃതവിദ്യാലയം, മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ, ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്കൂൾ
ഹരിതജ്യോതി പുരസ്കാരം നേടിയ സ്കൂളുകൾ: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ-തൊക്കിലങ്ങാടി, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, മഞ്ഞളാംപുറം യു.പി. സ്കൂൾ, പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ്., സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ-കുന്നോത്ത്, വി.എൻ.പുരുഷോത്തമൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ-പള്ളൂർ, കാരിസ് യു.പി. സ്കൂൾ-മാട്ടറ.
ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ: പി.ഡി.റോസമ്മ (മഞ്ഞളാംപുറം യു.പി. സ്കൂൾ)
ഹരിത വിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ: ചെറുപുഴ ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ, കയരളം എ.യു.പി. സ്കൂൾ, മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ഹരിതജ്യോതി പുരസ്കാരം നേടിയ സ്കൂളുകൾ: ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ, കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ പെരുമ്പ ലത്തീഫിയ സീനിയർ സെക്കൻഡറി സ്കൂൾ, സെയ്ന്റ് ജോസഫ്‌സ് യു.പി. സ്കൂൾ-അറബി, കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ ഐ.എസ്.ഡി. ഇന്റർനാഷണൽ സീനിയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ: എം.കെ.ഹരീഷ് കുമാർ (കുറ്റ്യാട്ടൂർ എ.എൽ.പി. സ്കൂൾ)
ജെം ഓഫ് സീഡ് : കെ.അർച്ചന (കയരളം എ.യു.പി. സ്കൂൾ)
എൽ.പി. വിഭാഗം സ്കൂളുകൾക്കുള്ള ഹരിതമുകുളം പുരസ്കാരം നേടിയ വിദ്യാലയങ്ങൾ:കുരിയോട് എൽ.പി. സ്കൂൾ, വേശാല ഈസ്റ്റ് എൽ.പി. സ്കൂൾ
ഹരിതമുകുളം പ്രോത്സാഹനം നേടിയ വിദ്യാലയങ്ങൾ: മാവിലായി എൽ.പി. സ്കൂൾ, വാരം മാപ്പിള എൽ.പി. സ്കൂൾ.കോട്ടം ഈസ്റ്റ് എൽ.പി. സ്കൂൾ, പാവന്നൂർ എ.എൽ.പി. സ്കൂൾ, ഗവ. എൽ.പി. സ്കൂൾ-ആനയിടുക്ക്
എന്റെ കൃഷിത്തോട്ടം വിജയികൾ ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ: കെ.പി.ഹർഷിത് (മാവിലായി യു.പി. സ്കൂൾ), കെ.പി.ദിൽജിത് (മാവിലായി യു.പി. സ്കൂൾ), അമേഘ് (ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ)