SEED News

മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം പ്രഖ്യാപിച്ചു

കോവിഡ് അടച്ചിടലിനു ശേഷം തുറന്ന സ്കൂളുകളിലേക്ക് ആവേശത്തോടെയാണ് കൂട്ടികളെത്തിയത്. പഠനത്തോടൊപ്പം മണ്ണിലേക്കിറങ്ങിയും സമൂഹത്തിലിടപെട്ടും സീഡ് കുട്ടികൾ ഇക്കുറിയും കണ്ണിലുണ്ണികളായി.

മണ്ണിലും കുട്ടികളുടെ മനസ്സിലും പച്ചപ്പ് നട്ടുനനച്ച് എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം നേടി. കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി. സ്കൂൾ മൂന്നാംസ്ഥാനം നേടി.

ഒന്നാംസ്ഥാനം നേടിയ സ്കൂളിന് ഒരുലക്ഷംരൂപയും രണ്ടുംമൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും.

പതിന്നാലാംവർഷത്തിൽ സംസ്ഥാനത്തെ 6710 വിദ്യാലയങ്ങളാണ് സീഡ് പദ്ധതിയിൽ പങ്കാളികളായത്. കൃഷിയിറക്കിയും വിളവെടുത്തും ചിറകെട്ടിയുമെല്ലാം കുട്ടികൾ പ്രകൃതിപാഠത്തിനൊപ്പം ജീവിതപാഠങ്ങളും അഭ്യസിച്ചു. കൈത്താങ് വേണ്ടവർക്കൊപ്പംനിന്നും ലഹരിപോലുള്ള വിപത്തിനെതിരേ പോരാടിയും സാമൂഹികസുരക്ഷയ്ക്കായി പ്രചാരണം നടത്തിയും സീഡ് കുട്ടികൾ സ്കൂളിലും സമൂഹത്തിലും മാതൃകയായി. പരിസ്ഥിതിസംരക്ഷണത്തിനും സമൂഹനന്മയ്ക്കുമായി അവർ പറന്നുനടന്നു വേറിട്ട പ്രവർത്തനങ്ങളുമായി.

April 01
12:53 2023

Write a Comment

Related News