SEED News

കൊല്ലം ജില്ലാ വിജയികൾ

 കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടി എസ്.എൻ. ഡി.പി യു പി സ്കൂൾ പട്ടത്താനം.

കൊല്ലം : കാർഷിക പ്രവർത്തനങ്ങൾക്കൊപ്പം മാലിന്യമുക്ത സ്കൂൾ എന്ന ആശയവും യാഥാർമാക്കാൻ കഴിഞ്ഞ എസ്.എൻ. ഡി പി യു.പി സ്കൂൾ ആണ് വിദ്യാഭ്യാസ ജില്ലയിൽ ഹരിതവിദ്യാലയം ഒന്നാം സ്ഥാനം നേടിയത്. സ്കൂൾ മുറ്റത്ത് പൂന്തോട്ടവും ക്യഷിത്തോട്ടവും നിർമിച്ചതിനൊപ്പം വീടുകളിൽ പച്ചക്കറി കൃഷിയും മികച്ച പ്രവർത്തനങ്ങളിലൊന്നായി.

``````````````````````````````````````````````````````

കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഹരിതവിദ്യാലയം രണ്ടാം സ്ഥാനം വെളിയം സെൻട്രൽ സ്കൂളിന്

കൊല്ലം: വലിയം സെൻട്രൽ സ്കൂളിന് കൊല്ലം വിദ്യാഭ്യാസ ജില്ല ഹരിതവിദ്യാലയം പുരസ്‌കാരം രണ്ടാം സ്ഥാനം. നാടൻ ഭക്ഷണരീതികളും അവയുടെ പ്രാധാന്യവും പോഷക മൂല്യം ഉള്ള ആഹാരങ്ങളുടെയും ഇലക്കറികൾ പച്ചക്കറികൾ എന്നിവയുടെ ഗുണങ്ങൾ പരിചയപെടുത്തി കൊണ്ട് ഔഷധ സസ്യ തോട്ട നിർമ്മാണം .

പരിസ്ഥിതി ദിനത്തിൽ പുതിയതായി എത്തിയ കുട്ടികൾക്കും സമീപത്തെ സ്‌കൂളിലും ഫലവൃക്ഷത്തൈകൾ നൽകി. ജല സംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ചും, റോഡ് ട്രാഫിക് സുരക്ഷയെ പറ്റിയും ബോധവൽകരണ ക്ലാസ്സ്കൾ,

ആരോഗ്യസുരക്ഷ, ഊർജസംരക്ഷണം,നിയമം,പ്രഥമശുശ്രൂഷ എന്നിവയെപ്പറ്റിയുള്ള ബോധവത്ക്കരണ ക്ലാസുകൾ,ഓൺലൈൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ഓൺലൈൻ പഠനത്തിലെ സമ്മർദ്ദം ഒഴിവാക്കാനുള്ള വഴികൾ,പ്രകൃതിസംരക്ഷണ ക്ലാസ് എന്നിവയാണ് സ്കൂളിൽ ചെയ്ത പ്രധാന പ്രവർത്തനങ്ങൾ

``````````````````````````````````````````````````````

ഹരിത വിദ്യാലയം പുരസ്‌കാര മികവിൽ തിളങ്ങി കേരളപുരം ഗവണ്മെന്റ് ഹൈ സ്കൂൾ

കേരളപുരം : കേരളപുരം ഗവ. ഹൈസ്‌കൂളിന് മാതൃഭൂമി സീഡ് പുരസ്‌കാരം. കൊല്ലം വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്‌കാരം മൂന്നാം സ്ഥാനമാണ് സ്‌കൂളിന് ലഭിച്ചത്. പ്രകൃതിയെ സ്‌നേഹിച്ചും, നാടിന് കൈത്താങ്ങുപകർന്നും നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.

ഓൺലൈൻ കാലത്തും മുടക്കം കൂടാതെ പ്രവർത്തനങ്ങളിൽ കർമനിരതരായിരുന്നു ഇവിടുത്തെ സീഡ് പ്രവർത്തകർ. പെൺകുട്ടികളുടെ ശാരീരികവളർച്ചയും വികാസവും, ഭക്ഷണശീലം കൗമാരത്തിൽ തുടങ്ങി കുട്ടികൾക്ക് പ്രയോജനപ്രദമായ ഓൺലൈൻ ക്ലാസുകൾ അടച്ചിടലിന്റെ കാലത്ത് നടത്തി. ദിനാചരണങ്ങളെല്ലാം ഓൺലൈനായും അല്ലാതെയും മുടക്കംകൂടാതെ നടത്തി.

``````````````````````````````````````````````````````

പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി ശബരിഗിരി സ്കൂൾ

പുനലൂർ: കൃഷിയിലെ പുതുമ കുട്ടികളെയും മുതിർന്നവരെയും മനസ്സിലാക്കിയ ശബരിഗിരി സ്കൂൾ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു. ഒരു തൈ വയ്ക്കാം, തണലേകാം, താപമകറ്റാം എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ ഹൈബ്രിഡ് പ്ലാവിൻ തൈ നടൽ അവ കുട്ടികൾക്ക് വിതരണം ചെയ്യൽ എന്നിവ എടുത്തു പറയേണ്ട പ്രവർത്തനം ആണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി റാലി സങ്കടിപ്പിക്കൽ,സ്കൂൾ പരിസരത്തുള്ള വീടുകൾ ,കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ കയറി വിഷ രഹിത പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും വീടിൻ പരിസരങ്ങളിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള ഉപദേശം നൽകിയതും ഈ സ്കൂളിൻ്റെ എടുത്തു പറയേണ്ട സവിശേഷതകളിൽ ചിലതാണ്

``````````````````````````````````````````````````````

ഹരിതവിദ്യാലയ പുരസ്കാരം; രണ്ടാം സ്ഥാനം കടക്കൽ ജി വി എച് എച് എസ് എസ്സിന്

കടക്കൽ : ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ചും ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയും ശലഭോദ്യാനമുണ്ടാക്കിയും പ്രകൃതിയോടിണങ്ങി ജീവിക്കാൻ സമൂഹത്തെ പഠിപ്പിച്ച ജി വി എച് എസ് എസ് കടക്കലിന് പുനലൂർ വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം. സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയനങ്ങൾക്ക് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ സഹകരണമുണ്ടായിരുന്നു., വൃക്ഷത്തൈ നടൽ,

സൈക്കിൾ ക്ലബിൻ്റെ ഊർജ സംരക്ഷണ ബോധവൽക്കരണറാലി,പക്ഷിനിരീക്ഷണ ക്യാമ്പ്‌,സർവേ, ഫലവൃക്ഷത്തൈ നട്ടു പരിപാലിക്കൽ,പച്ചക്കറി വിത്തുവിതരണം, വീട്ടിൽ കൃഷി,കോവിഡ് പശ്ചാത്തലവും രക്ഷാകർതൃത്വവും വെബിനാർ, മഴക്കുഴി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയും നടത്തി.

````````````````````````````````````````````````````

ഹരിതവിദ്യാലയ പുരസ്കാരം; മൂന്നാം സ്ഥാനം എ പി പി എം വി എച് എസ് എസ് ആവണീശ്വരത്തിനു

ആവണീശ്വരം : ഹരിത സംസ്ക്കാരത്തിന് ഊന്നൽ നൽകികൊണ്ട് പരിസ്ഥിതി സൗഹൃദ വളർച്ചക്കും വികസനത്തിന് പ്രാധാന്യം നൽകിയാണ് ആവണീശ്വരം എ പി പി എം വി എച് എസ് എസ് മൂന്നാം സ്ഥാനത്തിന് അർഹരായത് . സ്കൂളിലെ കുട്ടികൾക്ക് പേപ്പർ പേനകൾ നൽകൽ , അമ്മമരം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ വീടുകളിൽ തന്നെ വൃക്ഷതൈ നടൽ,പ്ലാസ്റ്റിക് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചു കഴിഞ്ഞ പേനകൾ കൊണ്ട് പേനപെട്ടികൾ നിർമ്മിച്ച് ക്ലാസ്സുകളിൽ വിതരണം ചെയ്യൽ.

സൈക്കിൾ ക്ലബിൻ്റെ ഊർജ സംരക്ഷണ ബോധവൽക്കരണറാലി,പക്ഷിനിരീക്ഷണ ക്യാമ്പ്‌,സർവേ, ഫലവൃക്ഷത്തൈ നട്ടു പരിപാലിക്കൽ,പച്ചക്കറി വിത്തുവിതരണം, വീട്ടിൽ കൃഷി,കോവിഡ് പശ്ചാത്തലവും രക്ഷാകർതൃത്വവും വെബിനാർ, മഴക്കുഴി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയും നടത്തി.

``````````````````````````````````````````````````````

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കന്ററി സ്കൂളിന്

കൊട്ടാരക്കര : പ്രകൃതിയെ അടുത്തറിഞ്ഞും അനുഭവിച്ചും നന്മയുടെ പാതയിലൂടെ നടന്നുമാണ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഹരിതവിദ്യാലയം ഒന്നാം സ്ഥാനം കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കന്ററി കരസ്ഥമാക്കിയത്. മികവുറ്റ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം സ്കൂളിലെ സീഡ് അംഗങ്ങൾ കാഴ്ചവെച്ചത്. വീട്ടിലെ കൃഷിയിടം മുതൽ പുതുമയുള്ള കൃഷി വരെ ഇവർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കി. വീടുകളിൽ ഊർജ്ജംസംരക്ഷണം, ജീവിത ശൈലീരോഗങ്ങൾ നിന്ന് രക്ഷയ്ക്കായി യോഗാ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, പകർച്ചവ്യാധികൾ തടയുന്നതിനായുള്ള ബോധവത്ക്കരണ പരിപാടികൾ, ആരോഗ്യം ആയൂർവേദത്തിലൂടെ എന്നതിനായി ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ മാതൃകാപരമായി. കുട്ടികൾക്കുള്ള രക്ഷിതാക്കളുടെ പിന്തുണയും പ്രവർത്തനങ്ങളെ മികച്ചതാക്കുന്നതിന് സഹായിച്ചു.

`````````````````````````````````````````````````````

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം രണ്ടാം സ്ഥാനം സെന്റ്. ജോസഫ്സ് നസറേത്ത് സ്കൂളിന്

കൊട്ടാരക്കര : തന്നോടൊപ്പം തന്നോടൊപ്പം ഉള്ളവരും നന്നായികാണട്ടേ എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയ സെന്റ്. ജോസഫ്സ് നസറേത്ത് സ്കൂളിന് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം . നൂതന കാർഷിക രീതികൾ പരിചയപെടുത്തലും, ക്ലീൻ കുന്നത്തൂർ ക്യാമ്പയ്‌ഗൻ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയതും , അനാഥാലയങ്ങൾക്ക് വേണ്ടി അരി , കൃഷി ഫലങ്ങൾ , വസ്ത്രം എന്നിവയും ശേഖരിച് കൈമാറിയ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രവർത്തനങ്ങൾ ആയിരുന്നു . ഗാന്ധി ഭവൻ സന്ദർശനം , കിടപ്പു രോഗികൾക്കു ആശ്രയം ആവുക, സ്കൂളിൽ പൂമ്പാറ്റകൾക്ക് വേണ്ടി നിർമിച്ച ശലഭോദ്യാനം എന്നിവയും സ്കൂളിൽ പ്രധാന പ്രവർത്തനങ്ങളിൽ ചിലതായിരുന്നു,

``````````````````````````````````````````````````````

താമരക്കുടി എസ് വി വി എച് എസ് എസ് നു കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഹരിത വിദ്യാലയം മൂന്നാം സ്ഥാനം

താമരക്കുടി : കൃഷിയിലും, ഊർജ സംരക്ഷണത്തിലും ഊന്നിയ പ്രവർത്തനങ്ങൾ കാഴ്ചവച്ച എസ് വി വി എച് എസ് എസ് താമരക്കുടി , കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ ഇത്തവണത്തെ ഹരിത വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി . സ്കൂളിലും കുട്ടികളുടെ വീടുകളിലും ചെയ്ത കാർഷിക പ്രവർത്തങ്ങളൂം, ഊർജ സംരക്ഷണത്തിന് വേണ്ടി ചെയ്ത ബോധവത്കരണ ക്ലാസ്സുകളും , ജല സംരക്ഷണത്തിന്റെ ആവശ്യകത വിഷയമാക്കി തയ്യാറാക്കിയ "ജലം ജീവാമൃതം" എന്ന മാഗസിൻ പ്രകാശനവും വളരെ അതികം എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആയിരുന്നു .കൊറോണക്ക് ശേഷം നീണ്ട കാലത്തിനു ശേഷം സ്കൂളിലേക്ക് എത്തിയ കുട്ടികളെ മാനസികമായി പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ മാജിക് ഷോയിലൂടെ നടത്തിയ ബോധവത്കരണം ഒരുപാടു പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനം ആയിരുന്നു.

````````````````````````````````````````````````````

ഹരിത മുകുളം അവാർഡ് നേടി ജി എൽ പി എസ് പന്മനമനയിൽ

പന്മന : കൃഷിയിലും, മറ്റിതര പ്രവർത്തനങ്ങളിലും നല്ല പ്രവർത്തനങ്ങൾ കാഴ്ച വച്ച ജി എൽ പി എസ് പന്മനമനയിൽ സ്കൂളിന് ഹരിത മുകുളം അവാർഡ്. മാതൃഭൂമി സീഡ് പാർക്ക് എന്ന പേരിൽ നിർമ്മിച്ച പ്രകൃതി പാഠശാല , ജൈവ വൈവിധ്യ ഉദ്യാനം , ശലഭോദ്യാനം, മധുരവനം, എന്നിവ സ്കൂളിൽ പ്രധാന പ്രവർത്തനങ്ങൾ ആണ്, അടുക്കള പച്ചക്കറി തോട്ടം, ജൈവ കൃഷി, എന്നിവ പരിചയപെടുത്തൽ, സെമി പ്ലാനറ്റോറിയം , 'അമ്മ വായന കൂട് എന്ന പേരിൽ നിർമ്മിച്ച വായന കളരി, അക്ഷര ലൈബ്രറി എന്നിവയും എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്.

`````````````````````````````````````````````````````

കൃഷിയിലെ നൂതനാശയങ്ങൾ പരിചയപ്പെടുത്തൽ - ജി എൽ പി എസ് പന്മനമനയിൽ സ്കൂളിന് ഹരിത മുകുളം പുരസ്‌കാരം

ഇരവിപുരം : പച്ചക്കറി കൃഷിയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും മാത്രമല്ല മികവുകൊണ്ട് മുൻപന്തിയിലാണ് ഗവണ്മെന്റ് ന്യൂ എൽ പി സ്കൂൾ കൂട്ടിക്കട ഹരിതമുകുളം അവാർഡ് ജേതാവിലേക്കെത്തിച്ചത്. പരിസ്ഥിതി ദിനം മുതൽ സ്കൂള് അധ്യയന വർഷത്തെ വിവിധ ദിനാചരമങ്ങളെല്ലാം പ്രവർത്തനങ്ങൾക്കൊണ്ട് വ്യത്യസ്തമാക്കി.

വൃക്ഷങ്ങൾ നടീൽ, വൃദ്ധരെ ആദരിക്കൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ആദരിച്ചും ആഘോഷമാക്കി.വിഷരഹിത പച്ചക്കറിത്തോട്ടം സ്കൂളിലും, വീടുകളിലും ആരംഭിച്ചു. നാല് ഘട്ടമായി ചീര വിളവെടുത്തു. സ്കൂൾ അധ്യാപികയുടെ നേതൃത്വത്തിൽ കരാട്ടെ ക്ലാസ് ആരംഭിച്ചു.പേനക്കൂട നിർമ്മിച്ചു. വീട്ടിലെ ഔഷധത്തോട്ടത്തിന്റെ വീഡിയൊ തയാറാക്കി. കുട്ടികൾക്ക് മൊബൈൽ വിതരണം ചെയ്തു. വിവിധ പ്രവർത്തനങ്ങൾക്ക് കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവുമുണ്ടായി.

``````````````````````````````````````````````````````

കൃഷിയെ സ്നേഹിക്കുന്ന അഞ്ചാം ക്ലാസുകാരൻ ദേവ് ആർ എസ് അമ്പാടിക്ക് കൊല്ലത്തെ മികച്ച കുട്ടികര്ഷകനുള്ള അവാർഡ്

ശൂരനാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗം ദേവ് ,ആർ .എസ് .അമ്പാടി .

വീട്ടിലെ ടെറസിലും പാടത്തും പറമ്പിലും പച്ചക്കറി യും നെല്ലും പയറും മത്സ്യവും കൃഷി ചെയ്ത് ദേവ്.ആർ. അമ്പാടി മാതൃകയാകുന്നു. ടെറസിലും പറമ്പിലും പച്ചക്കറികളായ പയർ, തക്കാളി, വഴുതന, അമര, കാബേജ്, കോളിഫ്ലവർ , ചീര, പച്ചമുളക്, കിഴങ്ങ്, സവാള , പാവൽ, ക്യാപ്സി ക്യം,പടവലം തുടങ്ങിയവും വിവിധയിനം വാഴകളും ചീനി, ചേന ,കാച്ചിൽ, കപ്പ എന്നിവയും കൃഷി ചെയ്യുന്നു. ടെറസിൽ മണ്ണില്ലാ കൃഷിയാണ്. ചെയ്യുന്നത്. കാച്ചിൽ, ചേന എന്നിവ ചാക്കിലാണ് കൃഷി ചെയ്യുന്നത് ചാക്കിൽ കരിയിലയും , പേപ്പറും, ചാണകപ്പൊടിയും ചേർത്ത കൃഷി കുട്ടികൾക്ക് അനായാസം ചെയ്യാം എന്ന് ദേവ് കാണിച്ചു തരുന്നു. ഗ്രോബാഗിൽ മണ്ണില്ലാ കൃഷിയാണ് ചെയ്യുന്നത്. ഇതും കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാം. വീട്ടിൽ ടാങ്കിൽ മത്സ്യ കൃഷിയും ഉണ്ട് . സ്കൂളിലെ നെൽകൃഷി, മത്സ്യ കൃഷി എന്നിവയിലെല്ലാം ദേവ് സജീവമാണ്. തന്റെ നൂതന കൃഷി രീതികളും , വിളവുകളും കൂട്ടുകാർക്കായി പങ്കു വയ്ക്കുന്നതിലും ഈ വിദ്യാർത്ഥി കർഷകൻ മുന്നിലാണ്. മാത്രമല്ല, സ്കൂളിലും, വീട്ടിലും കിളിയൂട്ട് കിളികൾക്ക് ഭക്ഷണവും ജലവും എന്ന പദ്ധതിയിലും സജീവമാണ്.വിഷരഹിതമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാർത്ഥി കർഷകൻ ചെയ്യുന്ന പ്രവർത്തനങ്ങളും , കൃഷി പാഠങ്ങളും മുതിർന്നവർക്കും , കുട്ടികൾക്കും ഒരുപോലെ മാതൃകയാണ്.

``````````````````````````````````````````````````````

ഹരിത വിദ്യാലയം പുരസ്കാരം

  • കൊല്ലം വിദ്യാഭ്യാസ ജില്ല

ഒന്നാം സ്ഥാനം : ഗവ. എസ്.എൻ. ഡി. പി. യുപിഎസ്, പട്ടത്താനം

രണ്ടാം സ്ഥാനം : വലിയം സെൻട്രൽ സ്കൂൾ , ഇടപ്പള്ളിക്കോട്ട,ചവറ

മൂന്നാം സ്ഥാനം : ജി.എച്ച്.എസ്,കേരളപുരം

ഹരിത ജ്യോതി പ്രശംസാപത്രം

1 . സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പള്ളിമൺ

2 . ജി.വി.എച്ച്.എസ്.എസ്, ചെറിയഴീക്കൽ, കരുനാഗപ്പള്ളി

3 . ശ്രീബുദ്ധ സെൻട്രൽ സ്കൂൾ , കരുനാഗപ്പള്ളി

4 . ഹരിശ്രീ പബ്ലിക് സ്കൂൾ , പരവൂർ

5 . ഐശ്വര്യ പബ്ലിക് സ്കൂൾ ,കലയ്‌ക്കോട്

6 . എൻ. എസ്.എസ്.യു.പി.എസ്,മുഖത്തല

7 . എൻ.എസ്.എസ്.എച്ച്.എസ്.എസ്,പ്രാക്കുളം

  • കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല

ഒന്നാം സ്ഥാനം : കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കന്ററി സ്കൂൾ , കടലാവിള

രണ്ടാം സ്ഥാനം : സെന്റ്.ജോസഫ് നസറേത്ത് സ്കൂൾ,മാനമ്പുഴ,കുന്നത്തുർ

മൂന്നാം സ്ഥാനം : എസ് വി വി എച് എസ് എസ്, താമരക്കുടി(ഹൈസ്കൂൾ വിഭാഗം)

ഹരിത ജ്യോതി പ്രശംസാപത്രം

1 . എസ് വി വി എച് എസ് എസ്, താമരക്കുടി(ഹയർ സെക്കന്ററി വിഭാഗം)

2 . സി.എസ്.ഐ.വി.എച്ച്.എസ്.&എച്ച്.എസ്.എസ്. ഫോർ ദി ഡെഫ്,വാളകം

3 . ശാന്തിനികേതനം സെൻട്രൽ സ്കൂൾ ,പതാരം

4 . കെ.പി.എം.എച്ച്.എസ്.എസ്,ചെറിയ വെളിനല്ലൂർ

5 . മാർ.ബസേലിയസ് സ്കൂൾ,മരുതമൻപള്ളി

6 . എം.എ.എം.എച്ച്.എസ്.എസ്.,ചെങ്ങമനാട്

  • പുനലൂർ വിദ്യാഭ്യാസ ജില്ല

ഒന്നാം സ്ഥാനം : ശബരിഗിരി സ്കൂൾ,പുനലൂർ

രണ്ടാം സ്ഥാനം : ഗവ.വി.എച്ച്.എസ്.എസ്.കടക്കൽ

മൂന്നാം സ്ഥാനം : എ.പി.പി.എം. വി.എച്ച്.എസ്.എസ്,ആവണീശ്വരം

ഹരിത ജ്യോതി പ്രശംസാപത്രം

1 . ഗവ.യു.പി.എസ്,നിലമേൽ

2 . എം.എസ്.യു.പി.എസ്,മഞ്ഞപ്പാറ

3 . സെന്റ്.സ്റ്റീഫൻസ്.എച്ച്.എസ്,പത്തനാപുരം

4 . ജി.എച്ച്.എസ്.എസ്,പുനലൂർ

ഹരിത മുകുളം പുരസ്‌കാരം

1 .ജി.ഡബ്ല്യൂ.എൽ.പി.എസ്,താമരക്കുടി,

2 .ജി.എൽ.പി.എസ്,അമ്പലക്കര

3 .എസ്.കെ.വി.എൽ.പി.എസ്,കുണ്ടറ

എന്റെ കൃഷിത്തോട്ടം (കുട്ടികർഷകൻ)

  • ഒന്നാം സ്ഥാനം : ദേവ്.ആർ.എസ്.അമ്പാടി(ഗവ.എച്ച്.എസ്.എസ്.സൂര്യനാട്)
  • രണ്ടാം സ്ഥാനം : ആയിഷ(ജി.എൽ.പി.എസ്,പന്മനമനയിൽ)
  • മൂന്നാം സ്ഥാനം : അശ്വന്ത് ലാൽ (ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ,കരുനാഗപ്പള്ളി)

ജെം ഓഫ് സീഡ്

  • കൊല്ലം- മുഹമ്മദ് റിസ്‌വാൻ .എൻ ( ഗവ.ന്യൂ,എൽ.പി.എസ്,കൂട്ടിക്കട,ഇരവിപുരം)
  • പുനലൂർ-ദിയ ജൈന ജെയ്സൺ (ശബരിഗിരി സ്കൂൾ,പുനലൂർ ), സിദ്ധാർഥ് സുരേഷ്(സെന്റ്.സ്റ്റീഫൻസ്.എച്ച്.എസ്.പത്തനാപുരം)

April 01
12:53 2023

Write a Comment

Related News