SEED News

പോത്തിൻകണ്ടം എസ്.എൻ. യു.പി.സ്കൂൾ സീഡ് ‘ശ്രേഷ്ഠഹരിതവിദ്യാലയം’ സുരക്ഷയ്ക്ക് ‘വി.ആർ. സേഫ്’...മിഠായിക്ക് പകരം ‘പഴമധുരം’ വേറിട്ടവഴിയിൽ എസ്.എൻ. യു.പി.സ്കൂൾ

പോത്തിൻകണ്ടം: സുരക്ഷയ്ക്കായി ‘വി.ആർ. സേഫ്’-ഉം പിറന്നാൾ ദിനത്തിലെ മിഠായിക്ക് പകരം മധുരവനത്തിലേക്ക് ഫലവൃക്ഷത്തൈകളും നൽകുന്ന ‘പിറന്നാൾച്ചെടി’ പദ്ധതി. ഓരോന്നും പുതുമയാർന്ന പ്രവർത്തനങ്ങൾ. പോത്തിന്കണ്ടം എസ്.എൻ. യു.പി.സ്കൂളിനെ സീഡ് ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്കാരത്തിലേക്കെത്തിച്ചത് വേറിട്ടവഴിയിലെ ഈ സഞ്ചാരമാണ്.   

എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം, പഞ്ചായത്തിന്റെ വരെ അനുമോദനത്തിനു പാത്രമായ അക്ഷരം പഠിക്കുന്നതിനുള്ള അക്ഷരസുരക്ഷ, സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന നല്ലോണം നെയ്തോണം, ഭക്ഷ്യസുരക്ഷയ്ക്കായി ആരോഗ്യസുരക്ഷ ബോധവത്ക്കരണം, നാടൻ ഭക്ഷ്യമേള, മൂന്നു റോഡുകൾ സഞ്ചാരയോഗ്യമാക്കിയ സീഡ് റിപ്പോർട്ടർ ഇംപാക്ട്, കരുതിയിരിക്കാം പടുതാക്കുളങ്ങളെ,  ലഹരി വിരുദ്ധ റാലി, ശുചിത്വബോധവൽക്കരണം, പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനോപകരണനിർമാണ ശില്പശാല, മിയാവാക്കി വനവത്ക്കരണപദ്ധതി, എന്റെ കൃഷിത്തോട്ടം വീട്ടിലും സ്കൂളിലും തുടങ്ങി കഴിഞ്ഞ അധ്യയനം വർഷം നടത്തിയ പദ്ധതികൾ നിരവധിയാണ്. 

സീഡ് റിപ്പോർട്ടർമാരായ ശ്രീഹരി രാജേഷ്, ആന്റോ എം.ആൻറണി, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സന്ധ്യാമണി, സ്കൂൾ പ്രഥമാധ്യാപിക മിനിമോൾ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ., റോട്ടറി ക്ലബ്ബ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളെല്ലാം സീഡ് പ്രവർത്തനത്തിനൊപ്പം നിന്നു.

ജില്ലാതലത്തിൽ ഒന്നാമതെത്തുന്ന സ്കൂളിന് നൽകുന്ന പുരസ്കാരമാണ് സീഡ് ശ്രേഷ്ഠഹരിതവിദ്യാലയം. 25,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.



തൊടുപുഴ വിദ്യാഭ്യാസജില്ല 


ഹരിതവിദ്യാലയം പുരസ്കാരം 


ഹരിതജ്യോതി പ്രശംസാപത്രം 


ജെം ഓഫ് സീഡ്

അശ്വിൻ ജയൻ - സെന്റ് തോമസ് യു പി എസ് പൈങ്കുളം 


ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ

സി എം സുബൈര്‍ - എസ് എന്‍ സി എം എല്‍ പി എസ് നെയ്യശേരി


കട്ടപ്പന വിദ്യാഭാസ ജില്ല 


ഹരിത വിദ്യാലയം  പുരസ്‌കാരം കെ ഇ യു പി എസ് പുളിയന്മല- ഒന്നാം സ്ഥാനം 


ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ

സിസ്റ്റര്‍ സിമി മോൾ - കെ ഇ യു പി എസ് പുളിയന്മല


ഹരിതമുകുളം 


ഹരിതമുകുളം പ്രശംസാപത്രം


സീഡ് റിപ്പോർട്ടർ

ശ്രീഹരി രാജേഷ് - പോത്തിൻകണ്ടം എസ്.എൻ. യു.പി.സ്കൂൾ

April 01
12:53 2023

Write a Comment