SEED News

നാരങ്ങാനം ഗവ. എച്ച്.എസിനും തിരുമൂലവിലാസം യു.പി. സ്കൂളിനും ഹരിതവിദ്യാലയം പുരസ്കാരം

പത്തനംതിട്ട: മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ സീഡ് അവാർഡുകൾ  പ്രഖ്യാപിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ  ഗവ. എച്ച്.എസ്.  നാരങ്ങാനവും, തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  തിരുമൂല വിലാസം യു.പി. സ്കൂളും ഒന്നാം സ്ഥാനം നേടി. കാർഷികം, ജല- ഊർജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിലായിരുന്നു ഇക്കൊല്ലത്തെ സീഡിന്റെ പ്രവർത്തനം. സേവ് മുല്ലോട് ഡാം എന്ന ക്യാമ്പയിൻ നടപ്പാക്കി. ഡാമിന്റെ പുനരുദ്ധാരണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിക്ക് കുട്ടികൾ കത്ത് എഴുതുകയും, അതിന് മറുപടി ലഭിക്കുകയും ചെയ്തു. കൊടുമൺ പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഡാം പുനരുദ്ധരിച്ചാൽ പഞ്ചായത്തിലെ  കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. നൂതനമാർഗങ്ങളായ മഴമറ, തുളിനന എന്നിവ ഉപയോഗിച്ചുള്ള ജൈവകൃഷി വിപുലപ്പെടുത്തി. കഴിഞ്ഞ അധ്യയന വർഷമാകെ 4607 കിലോ പച്ചക്കറി വിളവെടുത്തു.  പ്ലാസ്റ്റിക് നിർമ്മാജന പ്രവർത്തനങ്ങൾ, തുണി സഞ്ചി നിർമ്മാണം, വിതരണം, വിത്ത് പേന, പേപ്പർ പെൻ ഫയൽ, ജലഓഡിറ്റ്, വൈദ്യുതി ഉപഭോഗ പഠനം, ജൈവവൈവിധ്യ ഉദ്യാനം, ശലഭ ഉദ്യാനം, ഓഷധത്തോട്ടം, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി. 


പത്തനംതിട്ട വിദ്യാഭ്യാസജില്ല 

ഹരിത വിദ്യാലയം പുരസ്കാരം 

*ഗവ. എച്ച്.എസ്.  നാരങ്ങാനം- ഒന്നാം സ്ഥാനം 

*ഗവ. എസ്.വി.എൽ.പി സ്കൂൾ കൊടുമൺ- രണ്ടാം സ്ഥാനം 

*പി.യു.എം.വി.എച്ച്.എസ്.എസ്. പള്ളിക്കൽ- മൂന്നാം സ്ഥാനം

ഹരിതജ്യോതി പ്രശംസപത്രം 

*ഗവ യു.പി.എസ്. പൂഴിക്കാട് 

*ഗവ.എല്.പി.എസ് തെങ്ങമം

*എന്.എസ്.എസ്. ഇംഗ്ലീഷ് മീഡിയം പന്തളം

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

*രമ്യ എസ്. പിള്ള (ഗവ.എല്.പി.എസ്. തെങ്ങമം )

ജെം ഓഫ് സീഡ്

ശ്രീയ മനോജ് (ഗവ.യു.പി.എസ്. പൂഴിക്കാട്)

തിരുവല്ല വിദ്യാഭ്യാസജില്ല

ഹരിത വിദ്യാലയം പുരസ്കാരം

*തിരുമൂല വിലാസം യു.പി. സ്കൂൾ- ഒന്നാം സ്ഥാനം 

*എം.ടി.ടി.എസ്.കെ.ജി. ആൻഡ് യു.പി. സ്കൂൾ മഞ്ഞാടി.- രണ്ടാം സ്ഥാനം 

*ഗവ. യു.പി.എസ്. ഇരവിപേരൂർ- മൂന്നാം സ്ഥാനം

ഹരിതജ്യോതി പ്രശംസപത്രം 

*സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂൾ തിരുവല്ല 

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

*അരുണ് വി. നായർ (ഗവ.എല്.പി.എസ്. ഇടിഞ്ഞില്ലം)

ജെം ഓഫ് സീഡ് 

*ഗോഡ്ലി സൂസൻ ജോർജ് (എം.ടി.ടി.എസ്.കെ.ജി ആൻഡ് യു.പി സ്കൂൾ, മഞ്ഞാടി)

ഹരിതമുകുളം 

*ഗവ.എല്.പി.എസ് നോമ്പിഴി

*ഗവ എല്.പി.എസ് ഇടിഞ്ഞില്ലം

കുട്ടികര്ഷകന് 

* ജെസ്‌വിൻ ചാക്കോ (ഗവ. എച്ച്.എസ്.നാരങ്ങാനം) - ഒന്നാം സ്ഥാനം 

*എസ്.പി. ശ്രീകുമാർ(ഗവ. എസ്.വി.എൽ.പി. സ്കൂൾ കൊടുമൺ)- രണ്ടാം സ്ഥാനം 

*എസ്.ഫിദ( ഗവ. യു.പി.എസ്. ഇരവിപേരൂർ)- മൂന്നാം സ്ഥാനം

April 01
12:53 2023

Write a Comment

Related News