SEED News

പ്രകൃതിസ്നേഹത്തിന്റെ വിത്തുകൾ മനസ്സിൽ മുളയ്ക്കണം -മേയർ സീഡ് ജില്ലാതല പ്രവർത്തനോദ്ഘാടനം നടത്തി




കോഴിക്കോട് പ്രകൃതിസ്നേഹ
ത്തിന്റെ വിത്തുകൾ മനസ്സിൽ മുളക്കണമെന്നും നാം പ്രകൃതിയോടി ണങ്ങി ജീവിക്കണമെന്നും മേയർ ഡോ. എം. ബീനാ ഫിലിപ്പ് പറഞ്ഞു. ഫെഡറൽ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി സംഘടിപ്പിക്കുന്ന സീഡ് പദ്ധതിയുടെ 15-ാം വർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ.

  ഇപ്പോൾ നിലവിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കണം. കഴിയുന്നത്ര കൂടുതൽ വൃക്ഷ ങ്ങൾ നടണം. ഭൂമിയെ സ്നേഹിക്കണം. നമുക്ക് ഉപയോഗമുള്ള വസ്തുക്കൾ ആവശ്യത്തിനു മാത്രം വാങ്ങണം. അങ്ങനെ പരിസ്ഥിതി നാശത്തെ ചെറുക്കാനും മാലിന്യക്കൂമ്പാരമുണ്ടാവുന്നത് തടയാനും കഴിയണം.
പ്രകൃതിയുടെ കരുതലാണ് വിത്ത്. സീഡ് പദ്ധതിയുടെ ഭാഗം മായി കുട്ടികൾക്ക് വേണ്ടി തനിച്ചല്ല' എന്ന തുടർ പരിപാടി സംഘടിപ്പിക്കുന്ന മാതൃഭൂമിയുടെ പരിശ്രമം ശ്ലാഘനീയമാണ്. ഇത് ആ മഹാസ്ഥാപനം പുതുതലമുറയോട് കാണിക്കുന്ന കരുതലിന്റെ ഭാഗമാണ്. പരിസ്ഥിതിസ്നേ ഹത്തിന്റെ വിത്തുകൾ മനസ്സിലേക്ക് വിതറിയത് മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന എം.പി. വീരേന്ദ്രകുമാറാണെന്ന്  മേയർ അനുസ്മരിച്ചു.

മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.വി. റെജി മുഖ്യ പ്രഭാഷണം നടത്തി. സീഡ് പുതുതായി ആരംഭിക്കുന്ന 'തനിച്ചല്ല' പദ്ധതിയെ കുറിച് റിസോഴ്സ് കൺസൾട്ടൻറ് ആർ. അപർണ നാരായണൻ വിശദീകരിച്ചു.
കോഴിക്കോട് എ.ഇ.ഒ. എം.ജയകൃഷ്ണൻ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജാൻസി കെ കോശി, നടക്കാവ് ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ഡോ.രൂപേഷ് മെർവിൻ, ഹെഡ് മാസ്റ്റർ ടി.സന്തോഷ്‌, മാതൃഭൂമി ബ്യുറോ ചീഫ് കെ.കെ. അജിത് കുമാർ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എസ്.ഗീത നായർ എന്നിവർ സംസാരിച്ചു.പുനരുപയോഗിക്കാവുന്ന തുണി സഞ്ചികളുടെ വിതരണോദ്ഘടനവും നടത്തി. ലഹരി ഉപയോഗത്തിനെതിരെ യോഗത്തിൽ പ്രതിജ്ഞയെടുത്തു. കുട്ടികൾ ആയോധന മുറകളുടെ പ്രദർശനവും നൃത്തപരിപാടിയും അവതരിപ്പിച്ചു.

June 09
12:53 2023

Write a Comment

Related News