SEED News

പ്ലാസ്റ്റിക്കിനു ബദലൊരുക്കി മാതൃഭൂമി സീഡ് ക്ലബ്ബ് 15-ാം വർഷത്തിലേക്ക്

ആലപ്പുഴ: പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി വിദ്യാർഥികൾക്കു നൽകി മാതൃഭൂമി സീഡ് പതിനഞ്ചാംവർഷ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. പരിസ്ഥിതിദിനത്തിൽ ആലപ്പുഴ കളർകോട് ജി.എൽ.പി.എസിൽ വിദ്യാർഥികളുടെ നിറസാന്നിധ്യത്തിൽ എ.എം. ആരിഫ് എം.പി. ദീപംതെളിച്ച് ഉദ്ഘാടനംചെയ്തു.
 സ്വാതന്ത്ര്യസമരത്തിന്റെ നാവായി വളർന്ന മാതൃഭൂമി പരിസ്ഥിതിബോധം വളർത്തുന്നതിലും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ സംരക്ഷകരായി വിദ്യാർഥികൾ മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ് കുമാർ അധ്യക്ഷനായി. 
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ എൽ.എസ്. ജിഷ, വിദ്യാഭ്യാസ വകുപ്പ് ഡി.ഡി. ഇൻ ചാർജ് എസ്. സന്ധ്യാറാണി, സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒ. കെ. സജി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇൻ‍ ചാർജ് ബി. സ്മിത, പ്രഥമാധ്യാപിക പി.പി. ശാലിനി, എസ്.എം.സി. ചെയർമാൻ പി. ജ്യോതിലാൽ, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ സി.എസ്. അനിതമ്മ എന്നിവർ പ്രസംഗിച്ചു.
മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നാണ് വിദ്യാർഥികളിൽ പരിസ്ഥിതി ബോധവും സാമൂഹികബോധവും വളർത്താനായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കു സഹായമൊരുക്കുന്നത്.

June 14
12:53 2023

Write a Comment

Related News