SEED News

വീയപുരം സ്‌കൂളിൽ സീഡ്ക്ലബ്ബ്‌ ഉദ്ഘാടനം


വീയപുരം: വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തംഗം എ. ശോഭ ഉദ്ഘാടനം നിർവഹിച്ചു. വാർഡംഗം ജഗേഷ് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകുമാർ പരിസ്ഥിതിദിനസന്ദേശം നൽകി. പ്രഥമാധ്യാപിക ഡി. ഷൈനി, കോ-ഓർഡിനേറ്റർ പ്രീതി എസ്. പിള്ള, പ്രിൻസിപ്പൽ ഗോപകുമാർ, മുഹമ്മദ് ഷെറീഫ്, ഷൈനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. 

June 14
12:53 2023

Write a Comment

Related News