SEED News

റോഡുനന്നാക്കണം; പഞ്ചായത്ത് പ്രസിഡന്റിന് കുട്ടികളുടെ നിവേദനം

ഹരിപ്പാട്: ടാർ ചെയ്യാനായി മൂന്നുമാസം മുൻപ് പൊളിച്ചിട്ട റോഡ് എത്രയുംവേഗം നന്നാക്കണമെന്ന ആവശ്യവുമായി പൊത്തപ്പള്ളി കെ.കെ.കെ.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ കുമാരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. 
സ്‌കൂളിനു സമീപത്തുകൂടി കടന്നുപോകുന്ന നാരകത്തറ- വലിയകുളങ്ങര റോഡാണ് കുട്ടികളെ വലയ്ക്കുന്നത്. വലിയ തകരാറില്ലാതെകിടന്ന റോഡ് ടാർ ചെയ്യാനായി ഇളക്കിയിട്ടതാണ്. ഇടയ്ക്ക് മഴപെയ്തു തുടങ്ങിയതോടെ യാത്രചെയ്യാനാകുന്നില്ല. 1500 കുട്ടികളോളം പഠിക്കുന്ന പള്ളിക്കൂടമാണ്. ഭൂരിപക്ഷംപേരും സൈക്കിളിൽ വരുന്നവർ. 
സൈക്കിൾ ഉരുട്ടിപ്പോലും പോകാൻകഴിയാത്ത സ്ഥിതിയാണ്. ഇതോടെയാണ് കുട്ടികൾ നിവേദനം തയ്യാറാക്കി അധ്യാപകർക്കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചത്. റോഡുപണി എത്രയുംവേഗം തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് ഒ. സൂസി ഉറപ്പുനൽകിയിട്ടുണ്ട്.

June 14
12:53 2023

Write a Comment

Related News