SEED News

"എന്റെ കൃഷിത്തോട്ടം" പദ്ധതി - PKHMOUP സ്കൂൾ, എടാത്തനാട്ടുകര

കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, സ്കൂളിലും സമൂഹത്തിലും ജൈവകൃഷി വ്യാപിപ്പിക്കുക, ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുക, വിഷമയമില്ലാത്ത പച്ചക്കറികൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടന്നുവരുന്ന എന്റെ കൃഷിതോട്ടം പദ്ധതിയിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരുടെ വീടുകളിൽ ജൈവകൃഷി തുടങ്ങുന്നതിനാവശ്യമായ വിത്തുകൾ വിതരണം ചെയ്തു. 2012 മുതൽ സ്കൂളിൽ നടന്നുവരുന്ന സീഡ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ജൈവകൃഷിതോട്ടത്തിൽ നിന്നുമാണ് സ്കൂളിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും വിളവെടുക്കുന്നത്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ പച്ചക്കറിത്തോട്ടത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഇവിടുത്തെ സീഡ് ക്ലബ്ബ് അംഗങ്ങളാണ്. സ്കൂളിലെ ഓരോ കുട്ടിയുടെ വീട്ടിലും സ്കൂളിലെന്നപോലെ പച്ചക്കറിതോട്ടം പരിപാലിച്ചു വരുന്നു. സ്കൂളിലേക്കും കുട്ടികളുടെ വീട്ടിലേക്കും ആവശ്യമായ മുഴുവൻ വിത്തുകളും അനുവദിച്ചു തന്നത് അലനല്ലൂർ കൃഷിഭവനിൽ നിന്നുമാണ്.


ഹെഡ്മിസ്ട്രെസ് കെ. റംല കുട്ടികൾക്കുള്ള വിത്ത് വിതരണോത്ഘാടനം നടത്തി, സീഡ് കോർഡിനേറ്റർ വി. റസാഖ് മറ്റു അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

July 11
12:53 2023

Write a Comment

Related News