എനിക്കുമുണ്ടൊരു കശുമാവ് പദ്ധതി
പള്ളിക്കുന്ന്: പയ്യനെടം എ.യു.പി.സ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ 'എനിക്കുമുണ്ടൊരു കശുമാവ് ' പദ്ധതിയുടെ ഉദ്ഘാടനം വാര്‍ഡ് അംഗം രാജന്‍ ആമ്പാടത്ത് നിര്‍വഹിച്ചു. സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കുട്ടികള്‍ക്കും കര്‍ഷകര്‍ക്കുമായി മൂവായിരത്തോളം തൈകളാണ് വിതരണം ചെയ്തത്. പ്രധാനാധ്യാപിക കെ.എ. രാധിക, മാനേജര്‍ അലവി കുരിക്കള്‍, ഫീല്‍ഡ് ഓഫീസര്‍മാരായ ബീന വാസു, ദിവ്യ, സീഡ് കോര്‍ഡിനേറ്റര്‍ പി.കെ. ഷാഹിന, അധ്യാപകരായ ടി. ജാസ്മിന്‍, എ.റബീന, പി. സിദ്ദിഖ്, സി.പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി.
July 11
12:53
2023