SEED News

പരിസ്ഥിതി സംരക്ഷണത്തിന് വഴികാട്ടാൻ സീഡ് അധ്യാപക ശില്പശാല

കട്ടപ്പന: മാതൃഭൂമിയുടെയും ഫെഡറൽ ബാങ്കിന്റെയും നേതൃത്വത്തിൽ സീഡ് പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക ശില്പശാല സെയ്ൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കട്ടപന എ.ഇ.ഒ. പി.ജെ. സേവ്യർ ശില്പശാല ഉദ്ഘാടനം ചെയ്തു.
നാളെ രാജ്യത്തെ നയിക്കേണ്ട വിദ്യാർഥി സമൂഹത്തിന് പരിസ്ഥിതിസംരക്ഷണപാഠങ്ങൾ പകർന്നു നൽകാൻ സീഡ് പദ്ധതി മികച്ച പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിനായാണ് അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചത്. രാജ്യത്തെ സുസ്ഥിര ബാങ്കിങ് സ്ഥാപനമായ ഫെഡറൽ ബാങ്കുമായി ചേർന്നാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെക്കൂടി ഉൾപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു
എന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയുടെ മാനേജർ സൗമ്യ ആൻ വർഗീസ് അധ്യക്ഷതവഹിച്ചു.
സർക്കുലേഷൻ എക്സിക്യൂട്ടീവ് എൻ.കെ. ഷാജൻ, തൊടുപുഴ റിപ്പോർട്ടർ അനൂപ് ഹരിലാൽ എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിൽ ഈ അധ്യയനവർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു. അധ്യാപകർക്ക് സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരം ലഭിച്ചു.
മാതൃഭൂമി റീജണൽ മാനേജർ ടി.സുരേഷ്, സെയ്ന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ കെ.സി. മണി, പ്രഥമാധ്യാപകരായ ബിജുമോൻ ജോസഫ്, ദീപു ജേക്കബ്ബ്, മാതൃഭൂമി സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് എം. ബിലീന തുടങ്ങിയവർ സംസാരിച്ചു.

July 18
12:53 2023

Write a Comment

Related News