SEED News

സീഡ്’ അധ്യാപക ശില്പശാല സമാപിച്ചു

പൊൻകുന്നം: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായുള്ള ഈ അധ്യയനവർഷത്തെ അധ്യാപകശില്പശാല സമാപിച്ചു. 15  വർഷത്തിലേക്ക് പ്രവേശിക്കുന്ന സീഡിന്റെ ഇക്കൊല്ലത്തെ പ്രവർത്തനം പ്രധാനമായും കാർഷികം, ജല-ഊർജ-ജൈവവൈവിധ്യ സംരക്ഷണം, ആരോഗ്യം-ശുചിത്വം, സുരക്ഷ-ബാലാവകാശം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ്.
കാഞ്ഞിരപ്പള്ളി, പാലാ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂളിൽ നടന്ന ശിപശാല കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. ഇ.ടി.രാകേഷ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണ പ്രവർത്തനത്തിൽ ഹരിതകർമസേനയ്ക്കുള്ള പ്രാധാന്യവും ഉപയോഗിച്ച
വസ്തുക്കൾ പുനരുപയോഗിക്കുന്നതിന്റെ വിവിധ മാതൃകകളുമെല്ലാം അദ്ദേഹം പരിചയപ്പെടുത്തി. 
കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്ന സീഡ് വിജയകരമായി നടക്കുന്ന പദ്ധതിയാണെന്ന് അധ്യക്ഷത വഹിച്ച ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും പൊൻകുന്നം ബ്രാഞ്ച് ഹെഡ്ഡുമായ എൻ.വി.ബിന്ദു പറഞ്ഞു. വിശ്വ ശ്രേയസ് ഫൗണ്ടെഷൻ ചെയർമാൻ പി.രവിന്ദ്രൻ, ശ്രേയസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.ജി.രതീഷ്, മാതൃഭൂമി ഡെപ്യൂട്ടി മാനേജർ മീഡിയസൊലൂഷൻസ് കെ.അജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.
മാതൃഭൂമി സർക്കുലേഷൻ സെയിസ് ഓർഗനൈസർ സതീഷ് കൊബിൽ, ലേഖകൻ സനൽ പുതുപള്ളി,  എന്നിവർ സീഡ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

July 19
12:53 2023

Write a Comment

Related News