ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി.എസ്.
ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം.എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കമായി. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു തൈനട്ട് ഉദ്ഘാടനം
ചെയ്തു.
പഞ്ചായത്തംഗം രജിത അളകനന്ദ, മുൻ പഞ്ചായത്തംഗം എൻ. റഹിം, പി.ടി.എ. പ്രസിഡന്റ് സബീന, പ്രഥമാധ്യാപിക സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ മായാലക്ഷ്മി, അധ്യാപകരായ നിഷ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികൾ, രക്ഷിതാക്കൾ, പി.ടി.എ. ഭാരവാഹികൾ, നാട്ടുകാർ എന്നിവരിൽനിന്നു ശേഖരിച്ച വിത്തിനങ്ങളും തൈകളുമാണു സ്കൂളിന്റെ പിൻഭാഗത്തു
നട്ടത്.
July 30
12:53
2023