SEED News

പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിൽ മയക്കുമരുന്നിനെതിരേ ബോധവത്‌കരണ ക്ലാസ്


ചാരുംമൂട് : നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിൽ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന്  മയക്കുമരുന്നിനെതിരേ  ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ക്ലാസ്. ലഹരിയിലാകരുത് ജീവിതം, നല്ല ജീവിതമാകണം ലഹരി എന്ന സന്ദേശമുയർത്തി ഒരുവർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തുടക്കം
കുറിച്ചത്. 
പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ, പഞ്ചായത്തംഗം ആർ. രതി, പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, കെ.എൻ. ശ്രീകുമാർ, ശ്യാംലാൽ, റഫീഖ്, ജോജൻ ജോൺ, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.      

July 30
12:53 2023

Write a Comment

Related News