പഠനോപകരണങ്ങൾ കൈമാറി
ചെങ്ങന്നൂർ: പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിൽ പഠനോപകരണം സമാഹരിച്ച് ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. നിർധന വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽ
കുന്നത്.
സമാഹരിച്ച പഠനോപകരണം പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പിനു കൈമാറി.
പി.ടി.എ. പ്രസിഡന്റ് പി.എസ്. രാജീവ്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, സ്മിത ആർ. പിള്ള, ടി.കെ. ശശി, ബിന്ദു എ. പോൾ, ബീന എസ്. നായർ, ജി. ദിനു, അനിതകുമാരി എന്നിവർ പങ്കെടുത്തു.
July 30
12:53
2023