SEED News

കട്ടച്ചിറ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ കൈക്കുമ്പിൾ ജീവൻ പദ്ധതി


കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കൈക്കുമ്പിൾ ജീവൻ എന്ന പേരിൽ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ഒരുവർഷം നീണ്ടു നിൽക്കുന്ന ജലസംരക്ഷണ പദ്ധതികൾ തുടങ്ങി. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ ജലസ്രോതസുകളായ കുളങ്ങൾ, ചെറുവെള്ളക്കെട്ടുകൾ, നീരൊഴുക്കുതോടുകൾ, സ്വകാര്യകുളങ്ങൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനാണു പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ജലസംരക്ഷണത്തിന്റെ ഭാഗമായി ആദ്യം ജല സെൻസസ് നടത്തും. തുടർന്ന് സീഡ് ക്ലബ്ബ് അംഗങ്ങളുടെ നിരന്തര നിരീക്ഷണത്തിലൂടെ കൃത്യമായ പരിപാലനം ഉറ
പ്പാക്കും. 
 കിണർവെള്ളം ശുദ്ധീകരിക്കുന്നതിനും ശരിയായ കിണർ പരിപാലനത്തിനും ക്ലബ്ബ് അംഗങ്ങൾ വിദ്യാർഥികൾ, പ്രദേശവാസികൾ എന്നിവർക്കു ബോധവത്‌കരണം 
നൽകും. 
നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട പൊതു ജലസ്രോതസ്സുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും. പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് കെ. ദീപ നിർവഹിച്ചു. 
പി.ടി.എ. പ്രസിഡന്റ് ദിലീപ് കട്ടച്ചിറ അധ്യക്ഷനായി. എസ്. അജോയ്‌കുമാർ, ശൈലജ പി. ഹാരിസ്, കെ.ആർ. ഷൈജു, കെ.പി. മായ, സിറിൽ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, സീഡ് കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, ശ്രീകല തുടങ്ങിയവർ 
പ്രസംഗിച്ചു.

July 30
12:53 2023

Write a Comment

Related News