SEED News

പുസ്തകത്തൊട്ടിൽ പദ്ധതിയുമായി കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി.എസ്.


ചാരുംമൂട് : വായനവാരാഘോഷത്തിന്റെ ഭാഗമായി കൊട്ടക്കാട്ടുശ്ശേരി എ.പി.എം. എൽ.പി. സ്‌കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കു പുസ്തകം വായിക്കുന്നതിനു നൽകാനായി പുസ്തകത്തൊട്ടിൽ പദ്ധതി തുടങ്ങി. ഇതിനായി കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ. ഭാരവാഹികൾ എന്നിവരിൽനിന്നു പുസ്തകങ്ങൾ ശേഖരിച്ചു.
സ്‌കൂളിലെ പൂർവാധ്യാപിക ജഗദമ്മ പുസ്തകം സംഭാവന ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. താമരക്കുളം ഗ്രാമപ്പഞ്ചയത്ത് മുൻ അംഗം എൻ. റഹിം, പ്രഥമാധ്യാപിക സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ മായാലക്ഷ്മി, അധ്യാപകരായ നിഷ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ 
പങ്കെടുത്തു.

July 30
12:53 2023

Write a Comment

Related News