SEED News

ലഹരിക്കെതിരേ ഡിജിറ്റൽ കാമ്പയിനുമായി പയ്യനല്ലൂർ ഗവ. ഹൈസ്‌കൂൾ സീഡ് ക്ലബ്ബ്

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിലെ ഹരിതാഭം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ഡിജിറ്റൽ കാമ്പയിനു തുടക്കമായി. വർഷംമുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണു നടത്തുക. ലഹരി ഉപയോഗത്തിനെതിരേ തയ്യാറാക്കുന്ന വീഡിയോകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, സന്ദേശങ്ങൾ തുടങ്ങിയവ സ്‌കൂൾ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്ന പ്രവർത്തനമാണിത്. സീഡ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകും.
സ്‌കൂളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ നടക്കുക. ലോക ലഹരിവിരുദ്ധദിനമായ തിങ്കളാഴ്ച റാലി, തെരുവുനാടകം, ദൃശ്യാവിഷ്‌കാരം, സിഗ്‌നേച്ചർ കാമ്പയിൻ എന്നിവ നടക്കും. ഇതിന്റെ ഭാഗമായി സ്‌കൂൾതലത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും തയ്യാറാക്കിയ വീഡിയോ പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ പ്രകാശനം ചെയ്തു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സീനിയർ അസിസ്റ്റന്റ് രഞ്ജിനി, ഷെറീന ബീഗം, റീന, സംഗീത, ശ്യാം ലാൽ, സീഡ് കോ- ഓർഡിനേറ്റർ സുധീർ ഖാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.

August 01
12:53 2023

Write a Comment

Related News