SEED News

ഇലിപ്പക്കുളം സ്കൂളിൽ സീഡ് ക്ലബ്ബ് ഉദ്ഘാടനവും ഫലവൃക്ഷത്തോട്ട നിർമാണവും നടത്തി

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഉദ്ഘാടനവും ഫലവൃക്ഷത്തോട്ട നിർമാണവും നടത്തി. സ്‌കൂൾ വളപ്പിൽ ചാമ്പത്തൈ നട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്കായി വിവിധ ഫലവൃക്ഷങ്ങൾ സംബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോർഡ് എക്‌സിക്യുട്ടീവംഗം ഡോ. പ്രിയാ ദേവദത്ത് ബോധവത്‌കരണ ക്ലാസെടുത്തു. പ്രഥമാധ്യാപകൻ പി. കൃഷ്ണകുമാർ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, അനിതകുമാരി എന്നിവർ പ്രസംഗിച്ചു.

August 01
12:53 2023

Write a Comment

Related News