SEED News

ലഹരിക്കെതിരേ ഫ്‌ളാഷ് മോബുമായി ചത്തിയറ സ്‌കൂൾ സീഡ് ക്ലബ്ബ്

ചാരുംമൂട്: ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ്  ലഹരിവിരുദ്ധദിനത്തിൽ ലഹരിക്കെതിരേ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. 
സ്‌കൂൾ അസംബ്ലിയിലും താമരക്കുളം പഞ്ചായത്ത് ജങ്ഷനിലും  കാഞ്ഞിരത്തുംമൂട്ടിലുമാണ് ഫ്‌ളാഷ്‌ മോബ് അവതരിപ്പിച്ചത്. ഇതോടൊപ്പം കുട്ടികൾക്കു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  സ്‌കൂളിലെ അധ്യാപകനായ ആർ. ശിവപ്രകാശ് എഴുതിയ ലഹരിവിരുദ്ധഗാനം അധ്യാപകനായ ആർ. രാജേഷ് ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, അധ്യാപകരായ വി.കെ. ശ്രീകുമാർ, ബീഗം കെ. രഹ്‌ന, സീഡ് കോ-ഓർഡിനേറ്റർ വിനീത എന്നിവർ സംസാരിച്ചു. 

August 01
12:53 2023

Write a Comment