പകർച്ചവ്യാധി ബോധവത്‌കരണവുമായി വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്
ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് പകർച്ചവ്യാധികളെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും ബോധവത്‌കരണ ക്ലാസ് നടത്തി. രോഗങ്ങൾ പടരാനിടയുള്ള സാഹചര്യങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് താമരക്കുളം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം. സഫീനാബീവി, അധ്യാപകരായ ടി. ഉണ്ണിക്കൃഷ്ണൻ, ബി. ശ്രീപ്രകാശ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ ആകർഷ് അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
August 01
12:53
2023