SEED News

സീഡ് ക്ലബ്ബ് ഡെങ്കിപ്പനി ബോധവത്കരണം നടത്തി

ചാരുംമൂട്: പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം. എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഡെങ്കിപ്പനി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത ഉദ്ഘാടനം ചെയ്തു. കായംകുളം ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ ദീപ, ബിന്ദു, പ്രഥമാധ്യാപിക സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ മായാലക്ഷ്മി, അധ്യാപകരായ നിഷ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

August 01
12:53 2023

Write a Comment

Related News