SEED News

ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണം നടത്തി

ചാരുംമൂട്: ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരേ  ബോധവത്‌കരണക്ലാസുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ. കുട്ടികളിൽനിന്ന്‌ മുതിർന്നവരിലേക്കെന്ന ലക്ഷ്യവുമായി സ്‌കൂളിലെ യു.പി. ക്ലാസിലെ കുട്ടികൾക്കാണ് ആദ്യഘട്ടം ബോധവത്‌കരണ ക്ലാസ് നൽകിയത്.  താമരക്കുളം ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുഷ, അശ്വതി എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ.എൻ. അശോകകുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ വിനീത, അധ്യാപകരായ അമ്പിളി, അഗസ്റ്റിൻ, കിരൺ, രേഷ്മ എന്നിവർ സംസാരിച്ചു.   

August 01
12:53 2023

Write a Comment

Related News