SEED News

ജനസംഖ്യാദിന അറിവുപകർന്ന് സീഡ് ക്ലബ്ബിന്റെ പോസ്റ്റർ പ്രദർശനം

ചാരുംമൂട് : പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനാചരണം നടത്തി. ജനസംഖ്യാദിന അറിവുപകർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു. വിവിധ രാജ്യങ്ങളിലെ ജനസംഖ്യാ നിരക്ക്, ജനസംഖ്യാ വർധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തുന്ന കാർട്ടൂണുകൾ, ഇന്ത്യയിലെ ജനസംഖ്യാ വർധനയിൽ ഉണ്ടായ നിരക്ക് തുടങ്ങിയവ പോസ്റ്ററുകളിലെ പ്രതിപാദ്യ വിഷയമായിരുന്നു.  ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും ഇതോടനുബന്ധിച്ചു നടന്നു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ, എസ്.ആർ.ജി. കൺവീനർ ഷെറീനാ ബീഗം, സ്റ്റാഫ് സെക്രട്ടറി റീന തുടങ്ങിയവർ നേതൃത്വം നൽകി. 

August 01
12:53 2023

Write a Comment

Related News