സ്കൂൾമുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതിയുമായി സീഡ് ക്ലബ്ബ്
ചാരുംമൂട്: പടനിലം ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സ്കൂൾമുറ്റത്തൊരു ഔഷധത്തോട്ടം പദ്ധതി തുടങ്ങി. പ്രഥമാധ്യാപിക എസ്. രാജി ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വിദ്യാർഥികളിലും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. സീഡ് കോ-ഓർഡിനേറ്റർ റസീന, അധ്യാപകരായ പി.വി. അനീഷ് കുമാർ, എസ്. അരവിന്ദ്, എം. ശ്രീനാഥ്, എ. അരവിന്ദ്, അഖിൽ എം. പിള്ള, കെ.കെ. ഹേമലേഖ, ജെ. ജ്യോതിമോൾ, ശ്രുതി എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.
August 01
12:53
2023