പേപ്പർബാഗ് നിർമാണ പരിശീലനവുമായി സീഡ് ക്ലബ്
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി കുട്ടികൾക്കു പേപ്പർബാഗ് നിർമാണ പരിശീലനം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ബാഗ് നിർമിച്ച് സ്‌കൂളിന്റെ പരിസരത്തുള്ള കടകളിലും വീടുകളിലും എത്തിക്കും. പ്രഥമാധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം. സഫീനാ ബീവി, സീഡ് കോ-ഓർഡിനേറ്റർ ആകർഷ് അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.
August 01
12:53
2023