SEED News

വിഷരഹിതകൃഷി പ്രോത്സാഹിപ്പിക്കാൻ സീഡ് ക്ലബ്ബ്

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ റൂട്ട്‌സ് സീഡ് ക്ലബ്ബ് വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂൾ പരിസരത്തുള്ള അമ്പതോളം വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.  കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെടുത്തി വിഷരഹിതപച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ വിളയിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രവർത്തനത്തിനു തുടക്കമിട്ടത്.പച്ചക്കറികളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ മനുഷ്യനു വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ലഘുലേഖകൾ സീഡ് ക്ലബ്ബ് വൊളന്റിയർമാർ വിതരണം ചെയ്തു.  സീഡ് ക്ലബ്ബ്‌്‌ കോ-ഓർഡിനേറ്റർ അശ്വതി എസ്. നായർ, അധ്യാപകരായ ശ്രീഹരി, വീണ എന്നിവർ നേതൃത്വം നൽകി.  

August 01
12:53 2023

Write a Comment

Related News