സീഡ് ക്ലബ്ബ് വിദ്യാലയം ശുചീകരിച്ചു
മുളക്കുഴ: സമ്പൂർണ മാലിന്യമുക്ത ജില്ലാപദ്ധതിയുടെ ഭാഗമായി മുളക്കുഴ ജി.വി.എച്ച്.എസിലെ നിറവ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വിദ്യാലയ ശുചീകരണം ജില്ലാപ്പഞ്ചായത്തംഗം സി.കെ. ഹേമലത ഉദ്ഘാടനംചെയ്തു. എസ്.എം.സി. ചെയർമാൻ എം.എച്ച്. റഷീദ് അധ്യക്ഷനായി.
പ്രിൻസിപ്പൽമാരായ ബി. അംബിക, എം.ആർ. അമ്പിളി, എച്ച്.എം. ഇൻ ചാർജ് കെ.എസ്. പ്രഭ, സീനിയർ അസിസ്റ്റന്റ് എം.എസ്. രാജശ്രീ, ബി. വിശ്വനാഥൻ ഉണ്ണിത്താൻ, സീഡ് കോ-ഓർഡിനേറ്റർ ജെ. ജഫീഷ് എന്നിവർ നേതൃത്വം നൽകി.
August 08
12:53
2023