reporter News

കുട്ടികളുടെ പാർക്ക് തുറക്കണം

ചെറിയനാട് : ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുട്ടികളുടെ പാർക്ക് നന്നാക്കാൻ നടപടിയായില്ല. സമീപപ്രദേശത്തെ കുട്ടികളുടെ വിനോദകേന്ദ്രമായിരുന്നു പാർക്ക്. എന്നാൽ, പത്തുവർഷത്തിനു മുകളിലായി പ്രവർത്തിക്കുന്നില്ല. ഉപകരണങ്ങൾ മിക്കവയും നശിച്ചു. സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്.  വിനോദോപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി പാർക്ക് എത്രയുംവേഗം തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നിറകതിർ സീഡ് ക്ലബ്ബ്‌ ആവശ്യപ്പെട്ടു. 

അമാന വി. റിയാസ്  
സീഡ് റിപ്പോർട്ടർ,
ക്ലാസ് അഞ്ച്, 
ജി.എം.എച്ച്.എസ്, കൊല്ലകടവ്

August 11
12:53 2023

Write a Comment