SEED News

വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതി

മുളക്കുഴ: മുളക്കുഴ ഗവ. വി.എച്ച്.എസിൽ. നിറവ് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതി കൃഷി ഓഫീസർ എസ്. കവിത ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി 100 സീഡ് ക്ലബ്ബ്‌ അംഗങ്ങൾക്ക് പച്ചക്കറിവിത്തുകളടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തു. മുളക്കുഴ കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
മികച്ച കുട്ടിക്കർഷകർക്ക് സീഡ് ക്ലബ്ബ്‌ സമ്മാനങ്ങൾ നൽകും. കുട്ടികൾക്കായി കൃഷി ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. എസ്.എം.സി. ചെയർമാൻ എം.എച്ച്. റഷീദ് അധ്യക്ഷനായി. പ്രിൻസിപ്പൽ ബി. അംബിക, എച്ച്.എം. ഇൻ ചാർജ് കെ.എസ്. പ്രഭ, കൃഷി അസിസ്റ്റന്റ് ജ്യോതീഷ് കുമാർ, ജി. രാജി, ബി. ബിന്ദു, പി. ഡാളിമോൾ, അബ്ദുൽ സമദ്, സീഡ് കോ-ഓർഡിനേറ്റർ ജെ. ജഫീഷ് എന്നിവർ നേതൃത്വം നൽകി.

August 11
12:53 2023

Write a Comment