ചാവടി സ്‌കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’ പദ്ധതി തുടങ്ങി
ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്‌കൂളിൽ ‘നാട്ടിലെ കുട്ടിക്കർഷകൻ’ പദ്ധതി തുടങ്ങി. താമരക്കുളം കൃഷിഭവനും മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബും ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ ചീര, വെണ്ട, പാവൽ, വെള്ളരി, പടവലം എന്നിവയാണു കൃഷിചെയ്യുന്നത്. നല്ലരീതിയിൽ കൃഷിചെയ്യുന്ന കുട്ടികൾക്കു പ്രോത്സാഹനമായി സമ്മാനങ്ങളും നൽകും. പി.ടി.എ.യുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുടെ വീട്ടിലെത്തി കൃഷിയുടെ ഓരോഘട്ടവും പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും. താമരക്കുളം കൃഷി ഓഫീസർ ദിവ്യശ്രീ വിത്തുകൾ കുട്ടികൾക്കു നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ തഹസീന എന്നിവർ പങ്കെടുത്തു.
August 19
12:53
2023