സീഡ് ക്ലബ്ബ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണവും
മാങ്കാംകുഴി: വെട്ടിയാർ ടി.എം.വി.എം.ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മറിയാമ്മാ മാത്യു ഉദ്ഘാടനംചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് യു. ഷീജ അധ്യക്ഷയായി. ‘ലഹരികവരുന്ന കൗമാരം’ എന്ന വിഷയത്തിൽ നൂറനാട് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്‌നി കലാം ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ. പ്രസിഡന്റ് എ.ടി. രവീന്ദ്രൻ, ആർ. ബേനസീർ, ഫിനി എം. ജോൺ, സീഡ് കോ-ഓർഡിനേറ്റർ ദൃശ്യാ ഉണ്ണി എന്നിവർ സംസാരിച്ചു.
August 19
12:53
2023