SEED News

സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈകൾ നട്ടു

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികൾ സ്കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് വസുധവന്ദൻ പരിപാടിയുടെ ഭാഗമായി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടത്തിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ അശ്വതി എസ്. നായർ, സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ, അധ്യാപകരായ കെ. ഉണ്ണിക്കൃഷ്ണൻ, എസ്. ജയകുമാർ, സുഹൈൽ അസീസ് എന്നിവർ പങ്കെടുത്തു.

August 19
12:53 2023

Write a Comment

Related News