പത്താമത് നാഷണല്‍ സി.എസ്.ആര്‍ ടൈംസ് പുരസ്‌കാരം
ഹരിതപരിസ്ഥിതി പരിപാലന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മാതൃഭൂമി ഫെഡറൽ ബാങ്ക് സീഡിന് പുരസ്‌കാരം.തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പത്താമത് നാഷണല്‍ സി.എസ്.ആര്‍ ഉച്ചകോടിയില്‍ പുരസ്‌കാരം വിതരണം ചെയ്തു.
സി.എസ്.ആര്‍.ടൈംസ് ഏര്‍പ്പെടുത്തിയ പ്രത്യേക ജൂറി പുരസ്‌കാരമാണ് സീഡിന് ലഭിച്ചത്. റുവാണ്ട നയതന്ത്ര പ്രതിനിധി ജാക്വിലിന്‍ മുകാന്‍ഗിറ,റൊമാനിയ നയതന്ത്രപ്രതിനിധി ഡാനിയേല-മരിയാന സെസനോവ താനെ എന്നിവരില്‍ നിന്ന് മാതൃഭൂമി പ്രത്യേക പ്രതിനിധി എന്‍.അശോകന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.മാതൃഭൂമിയുടെ സി.എസ്.ആര്‍ പദ്ധതിയായ സീഡിന് കോര്‍പ്പറേറ്റ് വിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്.കേന്ദ്ര ആരോഗ്യസഹമന്ത്രി എസ്.പി.സിംഗ് ബഗേല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഹംഗറിയുടെ നയതന്ത്ര പ്രതിനിധി ഇസ്താവന്‍ സാബോ,സി.എസ്.ആര്‍.ടൈസ് എഡിറ്റര്‍ ഹരീഷ് ചന്ദ്ര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി,പി.എന്‍.ബി.ഹൗസിംഗ്,എന്‍.ടി.പി.സി,ആദിത്യ ബിര്‍ളാ ഗ്രൂപ്പ്,ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ തുടങ്ങിയ സ്ഥാപനങ്ങളും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.