ദേവസ്വം ബോർഡ് സ്‌കൂളിൽ കാർഷിക ക്ലബ്ബ് തുടങ്ങി
ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ കാർഷിക ക്ലബ്ബ് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ എം. രജനീഷ്, മനോജ് മോഹൻ, പി.റ്റി.എ. പ്രസിഡന്റ് ടി.സി. സുനിൽകുമാർ കൃഷി ഓഫീസർ ഡോ. രമ്യ, കാർഷിക വികസനസമിതി അംഗങ്ങളായ പി. ഉണ്ണിക്കൃഷ്ണൻ നായർ, രവീന്ദ്രൻപിള്ള, പ്രഥമാധ്യാപിക ആർ. സിന്ധു, രാജേഷ് കുമാർ, സീഡ് കോ-ഓർഡിനേറ്റർ ജി.രാധാകൃഷ്ണൻ, അജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
September 08
12:53
2023