reporter News

റോഡിനു നടുവിലും മാലിന്യം

ആലപ്പുഴ: ആശ്രമം വാർഡിൽ എൻ.എസ്.എസ്. കരയോഗം റോഡിൽ  അടുക്കളമാലിന്യം പതിവു കാഴ്ചയാകുന്നു. പ്ലാസ്റ്റിക് മാലിന്യവും ഒഴിഞ്ഞ കുപ്പികളും ഇതിലുണ്ട്. റോഡിനു നടുവിൽവരെയാണ്  മാലിന്യം എറിഞ്ഞിരിക്കുന്നത്. അതിനാൽ വാഹനങ്ങൾ മാറി സഞ്ചരിക്കേണ്ടിവരുന്നു. അടുക്കള മാലിന്യവും പ്ലാസ്റ്റിക്കും ഡയപ്പറുകളും ചത്ത എലിയുംവരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. മാലിന്യം തള്ളുന്നതിനാൽ പ്രദേശത്ത്  തെരുവുനായ്ക്കളുടെ ഉപദ്രവവും വർധിച്ചു. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ ഈ മാലിന്യം രോഗങ്ങൾക്ക് കാരണമായേക്കാം. വിദ്യാർഥികളുൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന പാതയാണിത്.


എസ്. ശിവഗംഗ, 
ക്ലാസ് -4, 
ടൈനി ടോട്സ് ജൂനിയർ സ്കൂൾ, 
തോണ്ടൻകുളങ്ങര

September 30
12:53 2023

Write a Comment