SEED News

പൊത്തപ്പള്ളി സ്കൂളിൽ പച്ചക്കറിവിളവെടുപ്പ്

കുമാരപുരം: പൊത്തപ്പള്ളി കെ.കെ.കെ.വി.എം. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘സ്കൂളിലൊരു പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ വിളവെടുപ്പുനടത്തി. വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാനും കുട്ടികളിൽ കാർഷികസംസ്കാരം വളർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. 
സീഡ് ക്ലബ്ബ് കൺവീനർ മായാദേവി പ്രഥമാധ്യാപകൻ സുഭാഷിന്‌ വിളവെടുത്ത പച്ചക്കറി കൈമാറി ഉദ്ഘാടനംചെയ്തു. സ്റ്റാഫ് സെക്രട്ടറി മാലിനി, സീഡ് ക്ലബ്ബിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

September 30
12:53 2023

Write a Comment

Related News