SEED News

പത്തായവും കാർഷിക ഉപകരണങ്ങളും കണ്ടറിഞ്ഞ് സീഡ് ക്ലബ്ബിലെ കുരുന്നുകൾ

തുറവൂർ: ഒന്നരനൂറ്റാണ്ടു പഴക്കമുള്ള പത്തായവും കാർഷിക ഉപകരണങ്ങളും നേരിൽ കണ്ടറിഞ്ഞ് ഗവ. ടി.ഡി. എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ കുരുന്നുകൾ. ചാവടി കൊറ്റിനാട്ടെ പത്തായവും പഴയകാല കാർഷിക ഉപകരണങ്ങളുമാണ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സന്ദർശിച്ചത്. 
പാഠപുസ്തകങ്ങളിലും കഥകളിലും കണ്ടിട്ടുള്ള ഉപകരണങ്ങൾ നേരിൽക്കാണാൻ സാധിച്ചത് കുട്ടികളെ കാർഷികപ്പെരുമയുടെ നേർക്കാഴ്ചയിലേക്കു കൈപിടിച്ചു നടത്തിയതായി സീഡ് കോ-ഓർഡിനേറ്റർ പി.വി. രാജി പറഞ്ഞു. അധ്യാപകരായ ഷീജ, രാജീവ്, സിൽവി, രോഹിണി എന്നിവർ ഒപ്പമുണ്ടായിരുന്നു.  

September 30
12:53 2023

Write a Comment

Related News