SEED News

മാതൃഭൂമി സീഡ് ‘ഹരിതവിദ്യാലയ’ പുരസ്കാരവിതരണം ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയിലെ 2022-23 വർഷത്തെ ഹരിതവിദ്യാലയം പുരസ്കാരങ്ങൾ വെള്ളിയാഴ്ച വിതരണംചെയ്യും. രാവിലെ 10-ന് പുന്നപ്ര യു.പി. സ്കൂളിൽ എച്ച്. സലാം എം.എൽ.എ.  പുരസ്കാരങ്ങൾ നൽകും. ആലപ്പുഴ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ കെ.പി. സാജൻ മുഖ്യാതിഥിയാകും. വിദ്യാഭ്യാസം, വനം, കൃഷിവകുപ്പുകളുടെ ഉന്നതോദ്യോഗസ്ഥർ പങ്കെടുക്കും. ശ്രേഷ്ഠഹരിതവിദ്യാലയം പുരസ്കാരം വെള്ളംകുളങ്ങര ഗവ.യു.പി.എസിനാണ്. ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ ഹരിതവിദ്യാലയം, ഹരിതജ്യോതി, മികച്ച അധ്യാപക കോ-ഓർഡിനേറ്റർ, ജെം ഓഫ് സീഡ് പുരസ്കാരങ്ങളും സീസൺ വാച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്യും.

September 30
12:53 2023

Write a Comment

Related News