SEED News

ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു

മുളക്കുഴ: മുളക്കുഴ ഗവ. വി.എച്ച്.എസ്.എസിൽ നിറവ് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെയും സർവോദയ മണ്ഡലം ജില്ലാസമിതിയുടെയും നേതൃത്വത്തിൽ  ഗാന്ധിജയന്തി വാരാഘോഷവും ഗാന്ധി അനുസ്മരണ പ്രഭാഷണവും നടത്തി. സർവോദയ മണ്ഡലം ജില്ലാസമിതി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മാരകനിധി സെക്രട്ടറി പ്രൊഫ. പി.എ. ഗോപാലകൃഷ്ണ പിള്ള ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. സ്‌കൂൾ വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എം.ആർ. അമ്പിളി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ഗീത കൃഷ്ണ, തോമസ് നിരണം, പി.എൻ. സോമരാജൻ, വിശ്വനാഥൻ ഉണ്ണിത്താൻ, പി. അബ്ദുസമദ്, സീഡ് കോ-ഓർഡിനേറ്റർ ജെ. ജഫീഷ്  എന്നിവർ നേതൃത്വം നൽകി.

October 17
12:53 2023

Write a Comment

Related News