SEED News

സ്നേഹസ്പർശവുമായി കോനാട്ടുശ്ശേരി എൽ.പി.എസിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ

തുറവൂർ: പകൽവീട്ടിൽ സ്നേഹസ്പർശവുമായി കോനാട്ടുശ്ശേരി എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ അംഗങ്ങൾ. വയോജനദിന വാരാചരണത്തിന്റെ ഭാഗമായി അംഗങ്ങൾ പട്ടണക്കാട് പഞ്ചായത്തിലെ മഹാത്മ പകൽവീട് സന്ദർശിക്കുകയും അന്തേവാസികൾക്ക്‌ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ സമ്മാനിക്കുകയും ചെയ്തു.  പകൽവീട്ടിൽ കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. പ്രധാനാധ്യാപിക വിരോണി, സീഡ് കോ-ഓർഡിനേറ്റർ ശ്രീജ, അധ്യാപിക യു.എസ്. സന്ധ്യ, പി.സി. ജയ എന്നിവർ കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

October 17
12:53 2023

Write a Comment

Related News