SEED News

ഗവ. ജെ.ബി.എസ്. സ്കൂളിൽ പച്ചക്കറിത്തോട്ടം

ആലപ്പുഴ: പോളഭാഗം ഗവ. ജെ.ബി.എസ്. സ്കൂളിൽ സീഡ് ക്ലബ്ബും എം.കെ.എസ്.പി. ആലപ്പുഴ നോർത്ത് ഫെഡറേഷനും ചേർന്ന് പച്ചക്കറിത്തോട്ടം ഒരുക്കി. നഗരസഭാ കൗൺസിലർ സുമം സ്കന്ദൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് മാറ്റ് നഴ്സറി, ജീവാണു വളപ്രയോഗം എന്നിവയെപ്പറ്റി ഷരുണ, ജാൻസി എന്നിവർ ക്ളാസെടുത്തു. വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയവയുടെ കൃഷിരീതികൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സിലാക്കാനായി. കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.കെ.എസ്.പി. സി.ഇ.ഒ. ആർ. വേണുഗോപാൽ സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക എൽ. സരസ്വതി അമ്മ അധ്യക്ഷയായിരുന്നു. എസ്.എം.സി. വൈസ് ചെയർമാൻ കെ.എസ്. വിദ്യ, സീഡ് ക്ലബ്ബ്‌ കൺവീനർ ദീപ കെ. ജോയ്, ഫസ ഫാത്തിമ, എ. അർഷദ് തുടങ്ങിയവർ പ്രസംഗിച്ചു.

October 17
12:53 2023

Write a Comment

Related News